Director Sanalkumar Sashidharan
തിരുവനന്തപുരം: തന്റെ ജീവന് അപകടത്തിലാണെന്ന വെളിപ്പെടുത്തലുമായി സംവിധായകന് സനല്‍കുമാര്‍ ശശിധരന്.
സമൂഹമാധ്യമത്തിലൂടെ ഇക്കാര്യം വെളിപ്പെടുത്തിയ സനല്‍കുമാര്‍ തനിക്ക് എന്തെങ്കിലും സംഭവിക്കുകയാണെങ്കില്‍ കാഴ്ച ഫിലിം ഫോറത്തില്‍ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടു.
ഡിജിപിക്കും മുഖ്യമന്ത്രിക്കും ഇതു വ്യക്തമാക്കി നല്കിയ പരാതിയുടെ കോപ്പിയും അദ്ദേഹം പോസ്റ്റ് ചെയ്തു.
കാഴ്ചയുടെ ഓഫീസില്‍ അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായും അദ്ദേഹം ആരോപണം ഉന്നയിച്ചു. കോഴിക്കോട് കൊല്ലപ്പെട്ട ട്രാന്‍സ്ജെന്‍ഡര്‍ ശാലുവിന്റെ മരണവുമായി കാഴ്ചയ്ക്ക് ബന്ധമുണ്ടെന്നും ഇതില്‍ ഊര്‍ജ്ജിതമായ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Keywords: Director Sanalkumar Sashidharan, kazhcha, Allegation
COMMENTS