Cooking gas price
ന്യൂഡല്‍ഹി: രാജ്യത്ത് പാചകവാതക വില വര്‍ദ്ധിപ്പിച്ചു. ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടറിന് 25.50 രൂപയാണ് വര്‍ദ്ധിച്ചത്. ഇതോടെ 891.50 രൂപയാണ് പുതിയ നിരക്ക്.
തുടര്‍ച്ചയായ മൂന്നാം മാസമാണ് പാചകവാതക വില വര്‍ദ്ധിക്കുന്നത്. ജൂലായ്, ആഗസ്റ്റ് മാസങ്ങളിലും വില വര്‍ദ്ധനവ് ഉണ്ടായിരുന്നു.
വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറുകളുടെ വിലയും വര്‍ദ്ധിപ്പിച്ചു. 73.50 രൂപയാണ് വര്‍ദ്ധിപ്പിച്ചത്. 1692.50 രൂപയാണ് വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറുകളുടെ പുതിയ നിരക്ക്.
അതേസമയം സംസ്ഥാനത്ത് ഇന്ധനവിലയില്‍ നേരിയ കുറവുണ്ടായി. പെട്രോളിന് 14 പൈസയുടെയും ഡീസലിന് 15 പൈസയുടെയും കുറവാണുണ്ടായത്.
Keywords: Cooking gas, Price, Hiked, Again
COMMENTS