Complaint against actor Rejinikanth
ചെന്നൈ: നടന്‍ രജനീകാന്തിന്റെ കട്ടൗട്ടില്‍ ആടിനെ കൊന്ന് രക്തം ഒഴിച്ച സംഭവത്തില്‍ പൊലീസില്‍ പരാതി. സംഭവത്തില്‍ രജനീകാന്തിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടാണ് പരാതി.
സംഭവം സ്ത്രീകളിലും കുട്ടികളിലും ഭയം ജനിപ്പിച്ചുവെന്നും മാധ്യമങ്ങളിലടക്കം വ്യാപകമായി റിപ്പോര്‍ട്ടു ചെയ്തിട്ടും രജനീകാന്ത് ഈ വിഷയത്തില്‍ പ്രതികരിച്ചില്ലെന്നും പരാതിയില്‍ പറയുന്നു.
അതിനാല്‍ നടനെതിരെ കേസെടുക്കണമെന്നാണ് പരാതി. രജനീകാന്തിന്റെ പുതിയ സിനിമ അണ്ണാത്തെയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററിലാണ് ആരാധകര്‍ നടു റോഡില്‍ വച്ച് ആടിനെ കൊന്ന് രക്തം ഒഴിച്ചത്.
Keywords: Rejinikanth, Complaint, Police, Fans
COMMENTS