Strict action against hate social media posts
തിരുവനന്തപുരം: സമൂഹ മാധ്യമങ്ങളിലൂടെ വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം നല്കി മുഖ്യമന്ത്രി പിണറായി വിജയന്. ഉന്നത പൊലീസ് ഉദ്യോഗസ്ഥന്മാരും ചീഫ് സെക്രട്ടറിയും പങ്കെടുത്ത യോഗത്തിലാണ് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയത്.
സമൂഹത്തില്‍ വിഭാഗീയത ഉണ്ടാക്കുന്ന ഒരു ശ്രമവും അനുവദിക്കരുതെന്നും ഇത്തരം നീക്കങ്ങള്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കാനുമാണ് നിര്‍ദ്ദേശം.
കേരളത്തിന്റെ മതനിരപേക്ഷതയും മത സാഹോദര്യവും തകര്‍ക്കുന്ന നടപടികളാണ് ചില കോണുകളില്‍ നിന്നും ഉണ്ടാകുന്നതെന്നും അതിനാല്‍ ഇത്തരം പ്രവര്‍ത്തികള്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.
പാലാ ബിഷപ്പിന്റെ നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശത്തെ തുടര്‍ന്നുണ്ടായ വിവാദങ്ങളാണ് ഇത്തരമൊരു തീരുമാനമെടുക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചത്.
COMMENTS