Central BJP about narcotic jihad issue
തിരുവനന്തപുരം: പാലാ ബിഷപ്പ് ഉന്നയിച്ച നര്‍ക്കോട്ടിക് ജിഹാദ് വിഷയം ശബരിമല വിഷയം ഏറ്റെടുത്തുപോലെ ഏറ്റെടുക്കേണ്ടതില്ലെന്ന് ബി.ജെ.പി കേന്ദ്ര നേതൃത്വം. ഈ വിഷയത്തില്‍ വിശദീകരണം നല്കിയാല് മാത്രം മതിയെന്നും അമിത ആവേശം വേണ്ടെന്നും സംസ്ഥാന നേതൃത്വത്തിനോട് കേന്ദ്രം വ്യക്തമാക്കി.
ക്രൈസ്തവ സമൂഹവുമായി അടുക്കാന്‍ ജിഹാദ് വിഷയം സഹായിക്കുമെങ്കിലും അനുകൂല സാഹചര്യമല്ലെന്നാണ് വിലയിരുത്തല്‍. ഇപ്പോള്‍ ഈ വിഷയം ഉന്നയിച്ചാല്‍ ബി.ജെ.പിയാണ് ഇതിനു പിന്നിലെന്ന് ആരോപണം ഉയരുമെന്ന തോന്നലും ഈ തീരുമാനത്തിന് പിന്നിലുണ്ട്.
Keywords: BJP, Narcotic jihad issue, Kerala, Pala bishop
COMMENTS