Case against B.J.P leader K.Surendran
കാസര്‍കോട്: മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസുമായി ബന്ധപ്പെട്ട് ബി.ജെ.പി അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രനെ ക്രൈംബ്രാഞ്ച് ചോദ്യംചെയ്യുന്നു. കാസര്‍കോട് ഗസ്റ്റ്ഹൗസിലാണ് ചോദ്യംചെയ്യല്‍ നടക്കുന്നത്.
മഞ്ചേശ്വരത്തെ സ്ഥാനാര്‍ത്ഥിയായിരുന്ന കെ.സുന്ദരയ്ക്ക് നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാന്‍ രണ്ടര ലക്ഷം രൂപയും മൊബൈല്‍ ഫോണും കോഴ നല്‍കിയെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് കെ.സുരേന്ദ്രനെതിരെയുള്ള കേസ്.
മഞ്ചേശ്വരത്തെ ഇടതു സ്ഥാനാര്‍ത്ഥി വി.വി രമേശന് നല്കിയ പരാതിയിലാണ് സുരേന്ദ്രനെ പ്രതിചേര്‍ത്തിരിക്കുന്നത്. തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ കോഴ നല്‍കിയെന്ന കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
Keywords: K.Surendran, Case, K.Sudara, Crime branch
COMMENTS