Actor Sidharth Shukla passes away
മുംബൈ: നടന് സിദ്ധാര്‍ത്ഥ് ശുക്ല (40) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം. മുംബൈയിലെ വസതിയില്‍ അബോധാവസ്ഥയില്‍ കാണപ്പെടുകയായിരുന്നു.
തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഉത്തര്‍പ്രദേശ് സ്വദേശിയായ സിദ്ധാര്‍ത്ഥ് ശുക്ല മോഡലിങ്ങിലൂടെയാണ് ശ്രദ്ധേയനായത്.
തുടര്‍ന്ന് നിരവധി ടെലിവിഷന്‍ പരിപാടികളില്‍ അവതാരകനായും മത്സരാര്‍ത്ഥിയായും എത്തി. പ്രശസ്ത റിയാലിറ്റി ഷോ ആയ ബിഗ് ബോസ് 13 പതിപ്പിലെ വിജയിയായിരുന്നു.
ബ്രോക്കണ്‍ ബട്ട് ബ്യൂട്ടിഫുള്‍ 3 എന്ന വെബ് സീരില്‍ അഭിനയിച്ചുവരികയായിരുന്നു. ബിസിനസ് ഇന്‍ റിതു ബസാര്‍, ഹംപ്റ്റി ശര്‍മ ഹി ദുല്‍ഹനിയ എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.
Keywords: Sidharth Shukla, Passes away, Actor, Model, Heart attack
COMMENTS