A young man and a young woman were found hanging from the same tree near the Gurumandiram at Vaikom Kulasekharamangalam
വൈക്കം: വൈക്കം കുലശേഖര മംഗലത്ത് ഗുരുമന്ദിരത്തിനടുത്ത് ആളൊഴിഞ്ഞ പറമ്പില്‍ യുവാവിനേയും യുവതിയേയും ഒരേ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.
കുലശേഖരമംഗലം ഒറ്റാഞ്ഞിലിത്തി കലാധരന്റെ മകന്‍ അമര്‍ജിത് (23), കുലശേഖരമംഗലം വടക്കേ ബ്ലായിത്തറയില്‍ കൃഷ്ണകുമാറിന്റെ മകള്‍ കൃഷ്ണപ്രിയ (21) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
അമര്‍ജിത് ഹോട്ടല്‍ മാനേജ്മെന്റ് പൂര്‍ത്തിയാക്കി ജോലിക്കായി ശ്രമിക്കുകയായിരുന്നു. കൃഷ്ണപ്രിയ എയര്‍ ഹോസ്റ്റസ് വിദ്യാര്‍ത്ഥിനിയാണ്.
ഇരുവരും പ്രണയത്തിലായിരുന്നുവെന്നും ബന്ധം വീട്ടുകാര്‍ എതിര്‍ത്തതാണ് മരണത്തിനു കാരണമെന്നു സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.
At least 3 dead in U.S. passenger train derailment
എന്നാല്‍, പ്രണയത്തെക്കുറിച്ച് തങ്ങള്‍ക്ക് അറിയില്ലായിരുന്നുവെന്നും പറഞ്ഞിരുന്നുവെങ്കില്‍ വിവാഹം നടത്തിക്കൊടുക്കുമായിരുന്നു എന്നുമാണ് കൃഷ്ണപ്രയയുടെ ബന്ധുക്കള്‍ പറഞ്ഞത്.
ഇരുവരെയും കാണാതായതിനെ തുടര്‍ന്നു നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. വിശദമായ അന്വേഷണം ആരംഭിച്ചതായി വൈക്കം ഡിവൈ എസ് പി പറഞ്ഞു.
Summary: A young man and a young woman were found hanging from the same tree near the Gurumandiram at Vaikom Kulasekharamangalam. The deceased have been identified as Amarjit (23), son of Ottanjilithi Kaladharan of Kulasekharamangalam and Krishnapriya (21), daughter of Krishnakumar of Kulasekharamangalam North Blaithara.
COMMENTS