The Kovid-19 virus has been confirmed in 19,688 people in the state today. 1,17,823 samples were tested in 24 hours
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 19,688 പേര്‍ക്ക് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 1,17,823 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.71 ആണ്. 135 കോവിഡ് മരണങ്ങളാണ് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 21,631 ആയി. ചികിത്സയിലായിരുന്ന 28,561 പേര്‍ രോഗമുക്തി നേടി.
രോഗികള്‍
തൃശൂര്‍ 3120, കോഴിക്കോട് 2205, എറണാകുളം 2029, മലപ്പുറം 1695, കൊല്ലം 1624, പാലക്കാട് 1569, തിരുവനന്തപുരം 1483, ആലപ്പുഴ 1444, കണ്ണൂര്‍ 1262, കോട്ടയം 1020, വയനാട് 694, പത്തനംതിട്ട 670, ഇടുക്കി 506, കാസര്‍കോട് 367.
പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ ഏഴിന് മുകളിലുള്ള 296 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളാണുള്ളത്. ഇതില്‍ 215 എണ്ണം ഗ്രാമ പ്രദേശങ്ങളിലും 81 എണ്ണം നഗര പ്രദേശങ്ങളിലുമാണുള്ളത്.
രോഗം ബാധിച്ച ആരോഗ്യ പ്രവര്‍ത്തകര്‍-81
വയനാട് 17, പാലക്കാട് 10, പത്തനംതിട്ട 9, കണ്ണൂര്‍ 9, തൃശൂര്‍ 8, കാസര്‍കോട് 7, കൊല്ലം 5, കോട്ടയം 5, എറണാകുളം 5, ആലപ്പുഴ 4, തിരുവനന്തപുരം 2.
ആകെ 3,25,08,136 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 111 പേര്‍ സംസ്ഥാനത്തിന് പുറത്തുനിന്നു വന്നവരാണ്. 18,602 പേര്‍ സമ്പര്‍ക്ക രോഗികളാണ്. 894 പേരുടെ രോഗ ഉറവിടം വ്യക്തമല്ല.
രോഗമുക്തി നേടിയവര്‍-28,561
തിരുവനന്തപുരം 2085, കൊല്ലം 2640, പത്തനംതിട്ട 1358, ആലപ്പുഴ 1836, കോട്ടയം 2555, ഇടുക്കി 766, എറണാകുളം 2842, തൃശൂര്‍ 2528, പാലക്കാട് 2122, മലപ്പുറം 3144, കോഴിക്കോട് 3439, വയനാട് 974, കണ്ണൂര്‍ 1743, കാസര്‍കോട് 529.
2,38,782 പേരാണ് ചികിത്സയിലുള്ളത്. 39,66,557 പേര്‍ ഇതുവരെ രോഗമുക്തി നേടി. 6,20,739 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 5,87,582 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 33,157 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2463 പേരെയാണ് ഇന്ന് ആശുപത്രികളില്‍ പ്രവേശിപ്പിച്ചത്.
COMMENTS