Vyapari vyavasayi ekopana samithi
കോഴിക്കോട്: കടകള്‍ തുറക്കാനുള്ള തീരുമാനത്തില്‍ പിന്നോട്ടില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി. ഈ മാസം ഒന്‍പത് മുതല്‍ എല്ലാ കാറ്റഗറിയിലുമുള്ള കടകള്‍ തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ടി.നസിറുദ്ദീന്‍ വ്യക്തമാക്കി.
സര്‍ക്കാരുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും സര്‍ക്കാരിന് ഇഷ്ടംപോലെ സമയം കൊടുത്തശേഷമാണ് തീരുമാനമെന്നും നസിറുദ്ദീന്‍ പറഞ്ഞു. അതേസമയം വ്യാപാരികള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച പാക്കേജ് വെറും പ്രഹസനമാണെന്നും നസിറുദ്ദീന്‍ വ്യക്തമാക്കി.
Keywords: Vyapari vyavasayi ekopana samithi, Shop opening, Government
COMMENTS