Thrissur Corporation Mayor M.K. Varghese as Maveli in a shortfilm named Ponnonam Sookshichonam
മാവേലിയെ കാണണമെന്ന് വാശിപിടിച്ച കുട്ടിക്കു മുന്നില്‍ മാവേലിയായി തൃശൂര്‍ കോര്പ്പറേഷന് മേയര്‍ എം. വര്‍ഗീസ്.
പൊന്നോണം സൂക്ഷിച്ചോണം എന്ന ഷോര്‍ട്ട് ഫിലിമിലാണ് മാവേലിയായി തൃശൂര്‍ മേയര്‍ എം. കെ. വര്‍ഗീസ് വേഷമിട്ടത്. മുത്തശ്ശന്റെ പിറന്നാളിന് വിദേശത്തുനിന്നെത്തുകയും എന്നാല്‍ ലോക് ഡൗണ്‍ നിമിത്തം നാട്ടില്‍ കുടുങ്ങുകയും ചെയ്ത അമ്മയും മകനും കൊവിഡ് കാല ഓണം ആഘോഷിക്കുന്നതാണ് കഥ.
മുത്തശ്ശനില്‍ നിന്ന് മാവേലിയെകുറിച്ച് അറിഞ്ഞ കുട്ടിക്ക് കൗതുകം മൂത്ത് മാവേലിയെ കാണാന്‍ ആഗ്രഹം തോന്നുന്നു. എന്നാല്‍ കോറോണ മൂലം മാവേലിവരില്ലെന്നറിഞ്ഞപ്പോള് വാശിപിടിച്ച കുട്ടിക്കുമുന്നില്‍ ആരോഗ്യപ്രവര്‍ത്തകനായി എത്തി ബോധവത്കരണം നടത്തി മാവേലിയായി മാറുന്ന കഥാപാത്രമാണ് മേയറുടേത്.
മാധ്യമപ്രവര്‍ത്തകനും നിരവധി ഹ്രസ്വചിത്രങ്ങളുടെ സംവിധായകനുമായ സിബി പോട്ടോര്‍ ആണ് രചനയും സംവിധാനവും നിര്വവഹിച്ചിരിക്കുന്നത്. വിജേഷ് നാഥ് മരത്തംകോട് ഛായാഗ്രഹണവും ജിത്തു ചിത്രസംയോജനവും നിര്‍വ്വഹിച്ചിരിക്കുന്നു.
മുത്തശ്ശനായി ഉണ്ണിക്കോട്ടക്കലും കുട്ടിയായി ജഗന് ശ്യാംലാലുമാണ് വേഷമിട്ടിരിക്കുന്നത്. മനുമായ, സ്മിത ജെന്നറ്റ്, കെ.എച്ച്. ഹരിത, മീര മനു, മാനവ മനു എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.
തത്സമയ ശബ്ദമിശ്രണം നടത്തിയെന്നതും ഈ ഹ്രസ്വചിത്രത്തിന്റെ പ്രത്യേകതയാണ്. കോവിഡ് കാലത്തെ ഓണമായതു കൊണ്ടു തന്നെ ആരോഗ്യപ്രവര്‍ത്തകരുടെ വേഷത്തിലാകാം ഇത്തവണ മാവേലി വീട്ടിലെത്തുകയെന്നും അതിനാല്‍ തന്നെ അവരുടെ നിര്‍ദ്ദേശങ്ങള്‍ പാലിച്ച് കരുതലോടെ വീട്ടിലിരുന്നു സൂക്ഷിച്ച് ഓണം ആഘോഷിക്കണമെന്ന് ബോധവത്കരിക്കുക കൂടിയാണ് പൊന്നോണം സൂക്ഷിച്ചോണം എന്ന ഈ ഹ്രസ്വചിത്രം.
COMMENTS