The Tokyo Olympics came to an end with colourful ceremonies.. The sports world has said goodbye to Tokyo in hopes of meeting in Paris 2024
ടോക്കിയോ: കോവിഡ് മഹാമാരിയിലും നിറം കെടാതെ നടന്ന ടോക്യോ ഒളിമ്പിക്സിനു സമാപ്തി. 2024 ഒളിമ്പിക്സിന് പാരീസില്‍ കണ്ടുമുട്ടാമെന്ന പ്രതീക്ഷയില്‍ കായിക ലോകം ടോക്യോയോടു വിടപറഞ്ഞു.
2024ലെ അടുത്ത ആതിഥേയരായ ഫ്രാന്‍സ് അധികൃതര്‍ ഒളിമ്പിക്സ് പതാക ഏറ്റുവാങ്ങി. വര്‍ണ്ണാഭമായിരുന്നു സമാപന ചടങ്ങുകള്‍.
ഇന്ത്യയ്ക്കു വേണ്ടി സമാപന പരേഡില്‍ മെഡല്‍ ജേത്രിയായ ഗുസ്തിതാരം ബജ്രംഗ് പൂനിയ ത്രിവര്‍ണ പതാകയേന്തി.
ഈ ഒളിമ്പിക്സില്‍ ഇന്ത്യ ഏഴു മെഡലുകള്‍ നേടി ചരിത്രം കുറിച്ചു. മെഡല്‍ പട്ടികയില്‍ നാല്പത്തെട്ടാം സ്ഥാനത്താണ് ഇന്ത്യയുടെ സ്ഥാനം.
39 സ്വര്‍ണം ഉള്‍പ്പെടെ 113 മെഡലുകള്‍ നേടിയ അമേരിക്കയാണ് ഒന്നാമത്. രണ്ടാം സ്ഥാനത്തുള്ള ചൈനക്ക് 88 മെഡലുകളാണ് സമ്പാദ്യം. ആതിഥേയരായ ജപ്പാന് 58 മെഡലുകള്‍ നേടി മൂന്നാമതായി.
ഇന്ത്യയുടെ അഭിമാനതാരം ജാവലിന്‍ ത്രോയില്‍ സ്വര്‍ണം നേടിയ നീരജ് ചോപ്ര തന്നെയാണ്. മീരാ ഭായ് ചാനു വനിതകളുടെ ഭാരോദ്വാഹനത്തിലും ഗുസ്തിയില്‍ രവികുമാര്‍ ദാഹിയിയും വെള്ളി മെഡല്‍ നേടി.
ലവ്ലിന ബോര്ഗോഹെയ്ന്, പുരുഷ ഹോക്കി ടീം, ബാഡ്മിന്റണില്‍ പി. വി. സിന്ധു, പുരുഷന്മാരുടെ ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ ബജ്രംഗ് പൂനിയ എന്നിവര്‍ വെങ്കലം നേടി.
ഒളിമ്പ്ക്സില് പങ്കെടുത്ത എല്ലാ താരങ്ങളെയും സ്വാതന്ത്ര്യ ദിനത്തില്‍ ഡല്‍ഹിയിലേക്ക് പ്രധാനമന്ത്രി ക്ഷണിച്ചിട്ടുണ്ട്.
Summary: The Tokyo Olympics came to an end with colourful ceremonies.. The sports world has said goodbye to Tokyo in hopes of meeting in Paris for the 2024 Olympics. The next host of 2024, the French authorities, receive the Olympic flag.
COMMENTS