Taliban militants have declared an end to the war in Afghanistan after a terrorist group took control of the palace of the Afghan president. Terrorist
കാബൂള്‍ : അഫ്ഗാനിസ്ഥാന്‍ പ്രസിഡന്റിന്റെ കൊട്ടാരത്തിന്റെ നിയന്ത്രണം ഭീകരസംഘടന ഏറ്റെടുത്തതോടെ അഫ്ഗാനിസ്ഥാനില്‍ യുദ്ധം അവസാനിച്ചതായി താലിബാന്‍ ഭീകരര്‍ പ്രഖ്യാപിച്ചു. അഫ്ഗാന്‍ പതാക താഴ്ത്തി പ്രസിഡന്റിന്റെ കൊട്ടാരത്തില്‍ ഭീകരര്‍ താലിബാന്‍ പതാക നാട്ടുകയും ചെയ്തു.
ഭീകരര്‍ നഗരത്തില്‍ പ്രവേശിച്ചതിനു പിന്നാലെ പ്രസിഡന്റ് അഷ്‌റഫ് ഗനി ഞായറാഴ്ച രാജ്യം വിട്ടു. പാശ്ചാത്യ രാജ്യങ്ങള്‍ തങ്ങളുടെ പൗരന്മാരെ ഒഴിപ്പിക്കാന്‍ പാടുപെടുന്നതിനിടെ രക്തച്ചൊരിച്ചില്‍ ഒഴിവാക്കുന്നതിനാണ് യുദ്ധം അവസാനിപ്പിച്ചതായി പ്രഖ്യാപിക്കുന്നതെന്നു ഭീകര സംഘടന വ്യക്തമാക്കി.
നൂറുകണക്കിന് അഫ്ഗാന്‍ പൗരന്മാര്‍ കാബൂള്‍ വിമാനത്താവളം വിട്ടുപോകാന്‍ തയ്യാറെടുത്തു നില്‍ക്കുകയാണ്. ഇതു വിമാനത്താവളത്തില്‍ സംഘര്‍ഷം സൃഷ്ടിച്ചു. ഇതിനു പിന്നാലെ വിമാനത്താവളം അടയ്ക്കുകയും ചെയ്തു.
'അഫ്ഗാന്‍ ജനതയ്ക്കും മുജാഹിദുകള്‍ക്കും ഇന്ന് ഒരു മഹത്തായ ദിവസമാണ്. 20 വര്‍ഷത്തെ അവരുടെ പരിശ്രമങ്ങളുടെയും ത്യാഗങ്ങളുടെയും ഫലം അവര്‍ കണ്ടു,' താലിബാന്‍ രാഷ്ട്രീയ ഓഫീസ് വക്താവ് മുഹമ്മദ് നഈം അല്‍ ജസീറ ടിവിയോട് പറഞ്ഞു.
ഡസന്‍ കണക്കിന് സായുധ പോരാളികളുമായി പ്രസിഡന്‍ഷ്യല്‍ കൊട്ടാരത്തില്‍ താലിബാന്‍ കമാന്‍ഡര്‍മാര്‍ പ്രവേശിച്ചതിന്റെ ദൃശ്യങ്ങള്‍ അല്‍ ജസീറ പുറത്തുവിട്ടു.
അഫ്ഗാനിസ്ഥാനിലെ പുതിയ ഭരണത്തിന്റെ രൂപം ഉടന്‍ വ്യക്തമാക്കുമെന്ന് നയീം വ്യക്തമാക്കി. താലിബാന്‍ ഒറ്റപ്പെട്ടു തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്നും സമാധാനപരമായ അന്താരാഷ്ട്ര ബന്ധങ്ങള്‍ ആഗ്രഹിക്കുന്നുവെന്നും മുഹമ്മദ് നഈം വ്യക്തമാക്കി.
'ഞങ്ങള്‍ ആഗ്രഹിക്കുന്നതില്‍ ഞങ്ങള്‍ എത്തിച്ചേര്‍ന്നു, അതാണ് നമ്മുടെ രാജ്യത്തിന്റെ സ്വാതന്ത്ര്യവും നമ്മുടെ ജനങ്ങളുടെ സ്വാതന്ത്ര്യവും,' മുഹമ്മദ് നഈം പറഞ്ഞു. 'മറ്റു രാജ്യങ്ങളെ ലക്ഷ്യമിടാന്‍ ഞങ്ങളുടെ ഭൂമി ഉപയോഗിക്കാന്‍ ആരെയും അനുവദിക്കില്ല, മറ്റുള്ളവരെ ഉപദ്രവിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല,' മുഹമ്മദ് നഈം പറയുന്നു.
ലോകരാജ്യങ്ങളെ അമ്പരപ്പിക്കുന്ന വേഗത്തില്‍ ഭീകരസംഘം ഞായറാഴ്ച രാത്രി പ്രസിഡന്‍ഷ്യല്‍ കൊട്ടാരം ഏറ്റെടുത്തതോടെ തലസ്ഥാനത്ത് ഭയവും പരിഭ്രാന്തിയും തുടരുകയാണ്. രാജ്യത്തെ എല്ലാ നഗരങ്ങളും വെറും 10 ദിവസത്തിനുള്ളിലാണ് ഭീകരര്‍ പിടിച്ചത്. അമേരിക്ക ഉള്‍പ്പെടെ രാജ്യങ്ങള്‍ അഫ്ഗാന്‍ സേനയ്ക്കു കൊടുത്ത ആയുധങ്ങളും ഹെലി കോപ്ടറുകളുമെല്ലാം ഇതോടെ ഭീകരരുടെ നിയന്ത്രണത്തിലായി.
അഫ്ഗാനിസ്ഥാനു വേണ്ടി ശക്തമായ സേനയെ കെട്ടിപ്പടുക്കാന്‍ അമേരിക്ക ഉള്‍പ്പെടെ രാജ്യങ്ങള്‍ കോടിക്കണക്കിനു ഡോളറാണ് ചെലവിട്ടത്. ഇന്ത്യയും അഫ്ഗാന്‍ സേനയ്ക്ക് സഹായം നല്കിയിരുന്നു. അമേരിക്കയുടെ വിപുലമായ പരിശീലനം കിട്ടിയിട്ടും അനായാസം അഫ്ഗാന്‍ സേനയെ ഭീകരര്‍ നേരിട്ടത് ലോകത്തെ അമ്പരപ്പിച്ചിരിക്കുകയാണ്.
'താലിബാന്‍ അവരുടെ പേടിപ്പെടുത്തുന്ന കരുത്തില്‍ വിജയിച്ചു. ഇനി ജനങ്ങളുടെ ബഹുമാനം പിടിച്ചുപറ്റുന്നതിനും അവരുടെ സ്വത്തിന് സംരക്ഷണം കൊടുക്കുന്നതിനും താലിബാന്‍ ഉത്തരവാദികളാണ്,' രാജ്യം വിട്ടോടിയ പ്രസിഡന്റ് അഷ്‌റഫ് ഗനി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത പ്രസ്താവനയില്‍ പറയുന്നു.
ഗനി താജിക്കിസ്ഥാനിലേക്ക് പോയതായി അഫ്ഗാന്‍ ആഭ്യന്തര മന്ത്രാലയത്തിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ സ്ഥിരീകരിച്ചിരുന്നു. സുരക്ഷാ കാരണങ്ങളാല്‍ അഷ്റഫ് ഗനിയുടെ യാത്രയുടെ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
സെപ്റ്റംബര്‍ 11 അമേരിക്കയ്‌ക്കെതിരായ ആക്രമണത്തെത്തുടര്‍ന്ന് യുഎസ് നേതൃത്വത്തിലുള്ള സേനയുടെ മുന്നേറ്റം കഴിഞ്ഞ് 20 വര്‍ഷത്തിനു ശേഷം രാജ്യം വീണ്ടും ഭീകരരുടെ നിയന്ത്രണത്തിലായിരിക്കുകയാണ്.

Summary: Taliban militants have declared an end to the war in Afghanistan after a terrorist group took control of the palace of the Afghan president. Terrorists lower the Afghan flag and hoisted the Taliban flag at the president's palace.
COMMENTS