Chemmaruthi Service Co-operative Bank president and Chemmaruthi panchayat former president Panayara T. Radhakrishnan passed away
വര്‍ക്കല : സിപിഎം വര്‍ക്കല ഏരിയ കമ്മിറ്റി അംഗവും ചെമ്മരുതി സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റും ചെമ്മരുതി പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ പനയറ റ്റി. രാധാകൃഷ്ണന് അന്തരിച്ചു. കോവിഡ് ബാധിച്ചു ചികിത്സയിലായിരുന്നു. 61 വയസ്സായിരുന്നു.
വര്‍ക്കലയിലെ സാമൂഹ്യ രാഷ്ട്രീയ രംഗങ്ങളില്‍ നിറസാന്നിദ്ധ്യമായിരുന്നു പനയറ രാധാകൃഷ്ണന്. ശിവഗിരി എസ് എന്‍ കോളേജില്‍ വിദ്യാഭ്യാസ കാലത്ത് എസ് എഫ് ഐ യുടെ സജീവ പ്രവര്‍ത്തകനായിരുന്നു. ആര്‍ട്സ് ക്ലബ് സെക്രട്ടറി, മാഗസിന് എഡിറ്റര്‍ എന്നീ നിലകളില്‍ കോളേജ് യൂണിയന് ഭാരവാഹിയുമായിരുന്നു.
വര്‍ക്കല ബ്ലോക്ക് പഞ്ചായത്ത് അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സിപിഎം ചെമ്മരുതി ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയായിരുന്നു. കര്‍ഷക തൊഴിലാളി യൂണിയന് നേതാവുമായിരുന്നു. പനയറ കലാപോഷിണി ഗ്രന്ഥശാല, പാരലല്‍ കോളേജ് അധ്യാപകന് എന്നീ നിലകളിലൂടെ സാഹിത്യ സാംസ്കാരിക മേഖലകളിലും ശ്രദ്ധേയനായിരുന്നു.
തൊഴിലാളികളും കര്‍ഷകരുമടങ്ങുന്ന സാധാരണക്കാരോടും പാവപ്പെട്ടവരോടും ഒപ്പം പ്രവര്‍ത്തിക്കാനായിരുന്നു അദ്ദേഹത്തിന് ഇഷ്ടം. രാഷ്ട്രീയ സാമൂഹ്യ രംഗങ്ങളിലെ നിരവധി പേര് നിര്യാണത്തില്‍ അനുശോചിച്ചു.
COMMENTS