Notice against congress leaders
തിരുവനന്തപുരം: ഡി.സി.സി അദ്ധ്യക്ഷ പട്ടിക വിഷയത്തില്‍ പരസ്യപ്രസ്താവന നടത്തി സസ്പെന്‍ഷനിലായ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്കി.
കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരായ കെ.ശിവദാസന്‍ നായര്‍ക്കും കെ.പി അനില്‍കുമാറിനുമാണ് കെ.പി.സി.സി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. ഏഴു ദിവസത്തിനകം വിശദീകരണം നല്‍കണമെന്നാണ് നോട്ടീസ്. ഇല്ലെങ്കില്‍ തുടര്‍ നടപടി ഉണ്ടാകും.
നേരത്തെ പാര്‍ട്ടിയില്‍ പരസ്യ പ്രസ്താവന പാടില്ലെന്ന നിര്‍ദ്ദേശം ഹൈക്കമാന്‍ഡ് നല്‍കിയിരുന്നു. എന്നാല്‍ ചില നേതാക്കള്‍ ഡി.സി.സി അദ്ധ്യക്ഷ പട്ടിക വിഷയത്തില്‍ പരസ്യപ്രസ്താവന നടത്തിയതിനെ തുടര്‍ന്ന് ഹൈക്കമാന്‍ഡ് വിശദീകരണം തേടിയിരുന്നു.
Keywords: D.C.C, Notice, K.P.C.C
COMMENTS