In Kerala, 17,106 people have been diagnosed with the Covid-19 virus today. 96,481 samples were tested in 24 hours
തിരുവനന്തപുരം : കേരളത്തില്‍ ഇന്ന് 17,106 പേര്‍ക്ക് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 96,481 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.73 ആണ്. 83 കോവിഡ് മരണങ്ങളാണ് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 19,428 ആയി. ചികിത്സയിലായിരുന്ന 20,846 പേര്‍ രോഗമുക്തി നേടി.
രോഗികള്‍
മലപ്പുറം 2558
കോഴിക്കോട് 2236
തൃശൂര്‍ 2027
എറണാകുളം 1957
പാലക്കാട് 1624
കൊല്ലം 1126
കോട്ടയം 1040
കണ്ണൂര്‍ 919
ആലപ്പുഴ 870
തിരുവനന്തപുരം 844
വയനാട് 648
പത്തനംതിട്ട 511
ഇടുക്കി 460
കാസര്‍ഗോഡ് 283.
ഇതുവരെ 3,01,70,011 ആകെ സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 53 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 16,136 പേര്‍ സമ്പര്‍ക്കരോഗികളാണ്്. 838 പേരുടെ രോഗ ഉറവിടം വ്യക്തമല്ല.
സമ്പര്‍ക്ക രോഗികള്‍
മലപ്പുറം 2491
കോഴിക്കോട് 2197
തൃശൂര്‍ 2011
എറണാകുളം 1936
പാലക്കാട് 1031
കൊല്ലം 1116
കോട്ടയം 982
കണ്ണൂര്‍ 891
ആലപ്പുഴ 853
തിരുവനന്തപുരം 770
വയനാട് 638
പത്തനംതിട്ട 488
ഇടുക്കി 452
കാസര്‍ഗോഡ് 280.
രോഗം ബാധിച്ച ആരോഗ്യ പ്രവര്‍ത്തകര്‍-79
കണ്ണൂര്‍ 15
പാലക്കാട് 12
വയനാട് 10
കൊല്ലം 8
പത്തനംതിട്ട 8
മലപ്പുറം 7
തൃശൂര്‍ 7
കാസര്‍ഗോഡ് 4
തിരുവനന്തപുരം 2
ഇടുക്കി 2
കോഴിക്കോട് 2
കോട്ടയം 1
എറണാകുളം 1.
1,78,462 പേരാണ് ചികിത്സയിലുള്ളത്. 36,05,480 പേര്‍ ഇതുവരെ രോഗമുക്തി നേടി. 4,92,339 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,65,079 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 27,260 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1901 പേരെയാണ് ഇന്ന് ആശുപത്രികളില്‍ പ്രവേശിപ്പിച്ചത്.
രോഗമുക്തി നേടിയവര്‍-20,846
തിരുവനന്തപുരം 902
കൊല്ലം 1157
പത്തനംതിട്ട 485
ആലപ്പുഴ 1471
കോട്ടയം 1027
ഇടുക്കി 621
എറണാകുളം 2327
തൃശൂര്‍ 2433
പാലക്കാട് 2211
മലപ്പുറം 3577
കോഴിക്കോട് 2324
വയനാട് 709
കണ്ണൂര്‍ 1099
കാസര്‍ഗോഡ് 503.
ഡബ്ല്യു.ഐ.പി.ആര്‍ നിരക്ക് കൂടുന്നു
പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (ഡബ്ല്യു.ഐ.പി.ആര്‍) അടിസ്ഥാനമാക്കി തദ്ദേശസ്വയംഭരണ പ്രദേശങ്ങളെ തരംതിരിച്ചിട്ടുണ്ട്. 74 തദ്ദേശസ്വയംഭരണ പ്രദേശങ്ങളിലായി 414 വാര്‍ഡുകളാണ് ഡബ്ല്യു.ഐ.പി.ആര്‍. എട്ടിന് മുകളിലുള്ളത്. ഇവിടങ്ങളില്‍ കര്‍ശന നിയന്ത്രണമുണ്ട്.
Summary: In Kerala, 17,106 people have been diagnosed with the Covid-19 virus today. 96,481 samples were tested in 24 hours. The test positivity rate is 17.73. 83 Covid deaths were confirmed today. This brings the total death toll to 19,428. 20,846 people who were treated recovered.
COMMENTS