Krishnadas (R Valsan), Managing Director, Green Books, has passed away. He was 70 years old
തൃശ്ശൂര്‍ : ഗ്രീന്‍ ബുക്സ് മാനേജിംഗ് ഡയറക്ടര്‍ കൃഷ്ണദാസ് (ആര് വത്സന്) അന്തരിച്ചു. 70 വയസ്സായിരുന്നു.
തൃശൂര്‍ അമല ആശുപത്രിയില്‍ ചികിത്സയ്ക്കിടയിലാണ് അന്ത്യം. തൃശൂര്‍ ഏങ്ങണ്ടിയൂര്‍ സ്വദേശിയാണ്. എഴുത്തുകാരന്, പ്രസാധകന്, പത്രപ്രവര്ത്തകന് എന്നീ നിലകളില്‍ ശ്രദ്ധേയനാണ്.
യുഎഇയില്‍ റോയിറ്റേഴ്സ് ബുള്ളറ്റിനില്‍ പ്രവര്‍ത്തിച്ചുകൊണ്ടാണ് പത്രപ്രവര്‍ത്തന ജീവിതം ആരംഭിച്ചത്. അവിടെനിന്ന് അബുദാബിയിലെ ഹോങ്കോങ് ബാങ്കിലേക്കു മാറി. അവിടെ ദീര്‍ഘകാലം ഉദ്യോഗസ്ഥനായിരുന്നു.
1998-ല്‍ ഹോങ്കോങ് ബാങ്കില്‍ നിന്നു വിരമിച്ചു. നാട്ടിലെത്തിയ ശേഷം തൃശൂര്‍ ആസ്ഥനമായി ഗ്രീന്‍ ബുക്സ് ആരംഭിച്ചു. ബെന്യാമിന്റെ ആടു ജീവിതം ഗ്രീന്‍ ബുക്സിന്റെ വളര്‍ച്ചയില്‍ നാഴികക്കല്ലായി. ഈ കൃതിയുടെ രണ്ടു ലക്ഷത്തിലധികം കോപ്പികളാണ് വിറ്റുപോയത്.
ദുബായ് പുഴ, ഇരുട്ടില്‍ ഉറങ്ങാതിരിക്കുന്നു, കടലിരമ്പങ്ങള്‍, മരുഭൂമിയുടെ ജാലകങ്ങള്‍ എന്നിവയാണ് കൃഷ്ണദാസിന്റെ കൃതികള്‍. പ്രവാസജീവിതത്തെക്കുറിച്ച് നിരവധി ലേഖനങ്ങള്‍ വിവിധ മാധ്യമങ്ങളില്‍ എഴുതിയിരുന്നു. അബുദാബി ശക്തി തീയേറ്റേഴ്സിന്റെ മുഖ്യ സംഘാടകനായിരുന്നു.
Summary: Krishnadas (R Valsan), Managing Director, Green Books, has passed away. He was 70 years old. He died at Thrissur Amala Hospital. He is a native of Engandiyoor, Thrissur. Notable as a writer, publisher and journalist.
COMMENTS