Congress High command about public responds
ന്യൂഡല്‍ഹി: കേരളത്തിലെ ഡി.സി.സി അദ്ധ്യക്ഷ പട്ടികയ്ക്കെതിരെ പരസ്യനിലപാടെടുത്ത നേതാക്കള്‍ക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി ഹൈക്കമാന്‍ഡ്. ഈ വിഷയത്തില്‍ ഹൈക്കമാന്‍ഡിന് കടുത്ത അതൃപ്തിയുള്ളതായാണ് റിപ്പോര്‍ട്ട്. കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ ഇക്കാര്യം സ്ഥിരീകരിച്ചതായാണ് സൂചന.
നേരത്തെ തന്നെ പാര്‍ട്ടിയില്‍ പരസ്യ പ്രസ്താവന പാടില്ലെന്ന നിലപാട് എടുത്തിരുന്നതായും ആവശ്യമെങ്കില്‍ മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കും ഈ വിഷയത്തില്‍ പ്രതികരിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം പട്ടികയില്‍ യാതൊരുമാറ്റവും വരുത്തുവാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പരസ്യപ്രതികരണം നടത്തിയ മുതിര്‍ന്ന നേതാക്കള്‍ ഒഴികെയുള്ളവരുടെ പേരുകള്‍ അറിയിക്കാന്‍ പി.സി.സി അദ്ധ്യക്ഷനോട് ആവശ്യപ്പെട്ടിട്ടുള്ളതായും അവര്‍ക്കെതിരെ കടുത്ത നിലപാട് സ്വീകരിക്കുമെന്നുമാണ് സൂചന.
Keywords: Congress High command, public responds, D.C.C
COMMENTS