Maniyan pilla Raju's onam kit issue
തിരുവനന്തപുരം: നടന് മണിയന്‍പിള്ള രാജുവിന് ഭക്ഷ്യമന്ത്രി ജി.ആര് അനില്‍കുമാര്‍ വീട്ടില്‍ നേരിട്ടെത്തി ഓണക്കിറ്റ് നല്കിയ സംഭവത്തില്‍ വിശദീകരണവുമായി റേഷന്‍ വ്യാപാരി.
കിറ്റ് സ്വീകരിക്കും മുന്‍പ് മണിയന്‍പിള്ള രാജുവിന്റെ ഭാര്യ കടയിലെത്തി ഇ പോസ് മെഷീനില്‍ വിരലടയാളം രേഖപ്പെടുത്തിയശേഷമാണ് കിറ്റ് നല്‍കിയതെന്ന് റേഷന്‍ വ്യാപാരി പറഞ്ഞു.
അതേസമയം നിലവില്‍ കിറ്റ് വിതരണം ചെയ്യുന്നത് മഞ്ഞക്കാര്‍ഡ് ഉടമകള്‍ക്കാണെന്നും വെള്ളക്കാര്ഡുകാരനായ മണിയന്‍പിള്ള രാജുവിന് കിറ്റ് നല്കിയതെങ്ങിനെയാണെന്നും ആരോപണം ഉയരുന്നുണ്ട്.
എന്നല്‍ അനര്‍ഹമായ രീതിയില്‍ കിറ്റ് വിതരണം നടത്തിയിട്ടില്ലെന്ന് ഭക്ഷ്യമന്ത്രിയും വിവാദങ്ങള്‍ക്ക് മറുപടിയില്ലെന്ന് മണിയന്‍പിള്ള രാജുവും ഇതിനോട് പ്രതികരിച്ചു.
Keywords: Maniyan pilla Raju, Onam kit, Controversy
COMMENTS