A woman was stoned to death by a neighbor in Thiruvallam near Thiruvananthapuram
തിരുവനന്തപുരം : തിരുവല്ലം സ്വദേശി രാജി (40)യെ അയല്‍വാസി കല്ലെറിഞ്ഞു കൊന്നു. അയല്‍ക്കാര്‍ തമ്മിലുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നു പൊലീസ് പറഞ്ഞു.
വെള്ളിയാഴ്ച രാത്രിയിലാണ് സംഭവം. കേസുമായി ബന്ധപ്പെട്ട് അയല്‍വാസി ഗിരീഷിനെ പൊലീസ് അറസ്റ്റുചെയ്തു. ഇയാളെ വിശദമായി ചോദ്യം ചെയ്തു വരികയാണെന്നു പൊലീസ് പറഞ്ഞു.
കൊല്ലണമെന്ന ഉദ്ദേശ്യത്തോടെ എറിഞ്ഞതല്ലെന്നും അബദ്ധത്തില്‍ കല്ല് തലയില്‍ കൊണ്ടതാണ് മരണകാരണമായതെന്നും ഗിരീഷിന്റെ ബന്ധുക്കള്‍ പറയുന്നു.
Summary: A woman was stoned to death by a neighbor in Thiruvallam near Thiruvananthapuram.
COMMENTS