Vavu bali is not allowed in devaswom board temples
തിരുവനന്തപുരം: കോവിഡ് അതിവ്യാപനം കണക്കിലെടുത്ത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളില്‍ ഈ വര്‍ഷം ബലിതര്‍പ്പണം അനുവദിക്കില്ല.
ഇന്നു ചേര്‍ന്ന ദേവസ്വം ബോര്‍ഡിന്റെ യോഗത്തിലാണ് കര്‍ക്കടക വാവ് ബലിതര്‍പ്പണം അനുവദിക്കേണ്ടതില്ലെന്ന് തീരുമാനമായത്.
കോവിഡ് കാരണം സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുന്ന തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് 10 കോടി ധനസഹായം അനുവദിച്ച സര്‍ക്കാരിനോട് നന്ദിയും യോഗത്തില്‍ പ്രകടിപ്പിച്ചു.
Keywords: Vavu bali, devaswom board temples, Covid - 19
COMMENTS