Shashi Tharoor M.P about pegasus issue
ന്യൂഡല്‍ഹി: ചാര സോഫ്റ്റ്വെയര് പെഗാസസ് ഉപയോഗിച്ച് ഫോണ്‍ ചോര്‍ത്തിയ സംഭവത്തില്‍ സ്വതന്ത്ര അന്വേഷണം വേണമെന്ന് ശശി തരൂര്‍ എം.പി.
ചൈന അടക്കമുള്ള രാജ്യങ്ങള്‍ ഈ സോഫ്റ്റ്വെയര് ഉപയോഗിച്ച് ഇന്ത്യന്‍ ജനങ്ങളെ നിരീക്ഷിക്കുന്നുണ്ടോയെന്ന് ആശങ്ക പ്രകടിപ്പിച്ച ശശി തരൂര്‍ രണ്ടു വര്‍ഷം മുന്‍പ് ഈ വിഷയം ചര്‍ച്ചചെയ്തതാണെന്ന് വ്യക്തമാക്കി.
അന്ന് സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഈ വിഷയത്തില്‍ യാതൊരു അന്വേഷണവും ഉണ്ടായില്ലെന്നും അതിനാല്‍ ഈ വിഷയത്തില്‍ സ്വതന്ത്രമായ അന്വേഷണമാണ് ഉണ്ടാവേണ്ടതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Keywords: Shashi Tharoor M.P, Pegasus, Central government
COMMENTS