P.S Sreedharan Pillai is new Goa governor
ന്യൂഡല്‍ഹി: പി.എസ് ശ്രീധരന് പിള്ളയെ ഗോവ ഗവര്‍ണറായി മാറ്റി നിയമിച്ചു. നിലവില്‍ മിസോറാം ഗവര്‍ണറായിരുന്നു പി.എസ് ശ്രീധരന് പിള്ള. കേന്ദ്രത്തില്‍ മന്ത്രിസഭാ പുന:സംഘടന നടത്താന്‍ പോകുന്നു എന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് നടപടി. എട്ട് സംസ്ഥാനങ്ങളിലാണ് പുതിയ ഗവര്‍ണര്‍മാരെ നിയമിച്ചത്.
കര്‍ണാടക, മിസോറാം, മധ്യപ്രദേശ്, ഹിമാചല്‍പ്രദേശ്, ഗോവ, ത്രിപുര, ജാര്‍ഖണ്ഡ്, ഹരിയാന എന്നീ സംസ്ഥാനങ്ങളിലാണ് പുതിയ ഗവര്‍ണര്‍മാരെ നിയമിച്ചത്. ഹരിബാബു കംമ്പാട്ടിയാണ് പുതിയ മിസോറാം ഗവര്‍ണര്‍.
keywords: Goa governor, P.S Sreedharan Pillai, President
COMMENTS