No bail for Arjun Ayanki
കൊച്ചി: കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യപ്രതി അര്ജുന് ആയങ്കിക്ക് ജാമ്യമില്ല. കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യ കോടതിയാണ് അര്ജുന് ആയങ്കിക്ക് ജാമ്യം നിഷേധിച്ചത്. അതേസമയം ഇയാളുടെ സുഹൃത്തും കേസിലെ മറ്റൊരു പ്രതിയുമായ അജ്മലിന് ജാമ്യം ലഭിച്ചു.
കേസിന്റെ ഈ ഘട്ടത്തില്‍ അര്ജുന് ജാമ്യം നല്‍കാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി ഇയാള്‍ക്കെതിരെയുള്ള കസ്റ്റംസിന്റെ വാദവും അംഗീകരിക്കുകയായിരുന്നു. അതേസമയം അജ്മലിന്റെ ജാമ്യാപേക്ഷയെ കസ്റ്റംസ് കോടതിയില്‍ എതിര്‍ത്തിരുന്നില്ല.
Keywords: No bail for Arjun Ayanki, Gold smuggling case
COMMENTS