Minister A.K Saseendran's voice clip leaked
കോഴിക്കോട്: എന്‍.സി.പി നേതാവിനെതിരായ പീഡനക്കേസ് ഒത്തുതീര്‍പ്പാക്കാന്‍ മന്ത്രി എ.കെ ശശീന്ദ്രന് ഇടപെട്ടതിന്റെ ശബ്ദരേഖ പുറത്ത്.
പരാതിക്കാരിയുടെ പിതാവിനെ മന്ത്രി ഫോണില്‍ വിളിച്ച് ഒത്തുതീര്‍പ്പിന് ആവശ്യപ്പെട്ടതിന്റെയും പരാതി നല്ല രീതിയില്‍ തീര്‍ക്കണമെന്നു പറയുന്ന ഫോണ്‍ സംഭാഷണവുമാണ് പുറത്തുവന്നത്.
എന്‍.സി.പി നേതാവ് ജി.പത്മാകരനെതിരായ പരാതിയില്‍ മന്ത്രി ഇടപെട്ടതിന്റെ തെളിവാണ് പുറത്തുവന്നത്. അതേസമയം വിഷയം സ്ത്രീപീഡനമാണെന്ന് അറിഞ്ഞിരുന്നില്ലെന്നും ഫോണില്‍ സംസാരിച്ചതോടെ ആ വിഷയം വിട്ടുയെന്നുമായിരുന്നു ഇതേക്കുറിച്ചുള്ള മന്ത്രിയുടെ പ്രതികരണം.
Keywords: Minister A.K Saseendran, voice clip, leak, N.C.P
COMMENTS