Lockdown restrictions in Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ തുടര്‍ന്നേക്കും. ഇന്നു ചേര്‍ന്ന ഉന്നതതല യോഗത്തില്‍ നിയന്ത്രണങ്ങള്‍ തുടരണമെന്ന് ആരോഗ്യവകുപ്പും പൊലീസും അറിയിക്കുകയായിരുന്നു. നിലവിലുള്ള നിയന്ത്രണങ്ങള്‍ ഒരാഴ്ച കൂടി നീട്ടാനാണ് സാധ്യത.
ചൊവ്വാഴ്ചത്തെ മുഖ്യമന്ത്രിയുടെ ജില്ലാ കളക്ടര്മാരുമായുള്ള യോഗത്തിനുശേഷം അന്തിമതീരുമാനമെടുക്കും. നിലവിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കില്‍ ആശങ്ക വേണ്ടെന്ന് യോഗം വിലയിരുത്തി. വടക്കന്‍ കേരളത്തിലെ പരിശോധനകളുടെ എണ്ണം വര്‍ദ്ധിപ്പിക്കാനും യോഗത്തില്‍ തീരുമാനമായി.
Keywords: Lock down, Restrictions, Continue, TPR
COMMENTS