Featured post

ലോകം യുദ്ധ ഭീതിയിൽ : ഇറാന്റെ ആണവകേന്ദ്രങ്ങള്‍ സ്ഥിതിചെയ്യുന്ന ഇസ്ഫഹാനിൽ വ്യോമതാവളം ഇസ്രയേൽ ആക്രമിച്ചു

ടെഹ്‌റാന്‍: ഇറാനില്‍ കനത്ത വ്യോമാക്രമണം നടത്തി ഇസ്രയേല്‍. ഈ മാസം 13 ന് ഇറാന്‍ നടത്തിയ വ്യോമാക്രമണത്തിന് കനത്ത തിരിച്ചടിയാണ് ഇസ്രയേല്‍ നല്‍...

ഷൂട്ടൗട്ടില്‍ ഇംഗ്‌ളണ്ടിനെ വീഴ്ത്തി ഇറ്റലി യൂറോ കപ്പില്‍ മുത്തമിട്ടു

Italy beat England 3-2 in the final of the Euro Cup. This is the second time Italy has won the Euro Cup


വെംബ്ലി : ഷൂട്ടൗട്ടിലേക്ക് നീണ്ട ഫൈനലില്‍ ഇംഗ്ലണ്ടിനെ 3-2ന് മറികടന്ന് യൂറോകപ്പില്‍ ഇറ്റലിക്ക് കിരീടം. ഇതു രണ്ടാം വട്ടമാണ് ഇറ്റലി യൂറോ കപ്പ് നേടുന്നത്. 1968ലാണ് ഇതിനുമുമ്പ് ജേതാക്കളായത്.

നിശ്ചിതസമയത്ത് ഇരുടീമുകളും ഓരോ ഗോള്‍ നേടി സമനില പാലിക്കുകയായിരുന്നു. അധിക സമയത്ത് ആര്‍ക്കും ഗോളടിക്കാനായില്ല. തുടര്‍ന്നു കളി ഷൂട്ടൗട്ടിലേക്കു നീളുകയായിരുന്നു.

ഇംഗ്ലണ്ടിന്റെ റഷ്ഫഡ്, സാഞ്ചോ, സാക എന്നിവരുടെ കിക്കുകള്‍ ഇറ്റാലിയന്‍ ഗോളി ഡൊണറുമ്മെ തടഞ്ഞിട്ടു. ഹാരി കെയ്നും മഗ്വയറും മാത്രമാണ് ലക്ഷ്യം കണ്ടത്. ഇറ്റാലിയന്‍ ഗോളി ഡൊണറുമ്മെയാണ് കളിയിലെ സൂപ്പര്‍ ഹീറോ.

ബെറാര്‍ഡി, ബൊനൂഷി, ബെര്‍ണാഡ്ഷി എന്നിവര്‍ ഇറ്റലിക്കായി ലക്ഷ്യം കണ്ടു. ജോര്‍ജിന്യോയും ബെലോട്ടിയും കിക്കുകള്‍ പാഴാക്കി.

90 മിനിറ്റ് കളിയില്‍ ഇംഗ്ലണ്ടിനായി ലൂക്ക് ഷായും ഇറ്റലിക്കായി ബൊനൂഷിയുമാണ് ഗോള്‍ നേടിയത്. യൂറോകപ്പ് ഫൈനലിലെ വേഗമേറിയ ഗോളടിച്ച് ലൂക്ക് ഷായിലൂടെ ഇംഗ്ലണ്ട് ആദ്യ പകുതി പിടിക്കുകയായിരുന്നു. കളി തുടങ്ങി രണ്ട് മിനിറ്റാകുന്നതിനു മുന്‍പായിരുന്നു ഷാ വെടിയുതിര്‍ത്തത്.

ഇന്നലെ 26-ാം പിറന്നാള്‍ ആഘോഷിച്ച ലൂക്ക് ഷാ രാജ്യത്തിന് വേണ്ടി നേടുന്ന ആദ്യ ഗോളായിരുന്നു ഇത്. പന്ത് ഹാരി കെയ്നിന് കൈമാറി ഷാ ഇറ്റാലിയന്‍ ഗോള്‍മുഖത്തേക്ക് കുതിക്കുകയായിരുന്നു. അപ്പോഴേക്കും പന്ത് ട്രിപ്പിയറുടെ കാലിലെത്തിയിരുന്നു. ഓടിയെത്തിയ ലൂക്ക് ഷാ പന്ത് വലയിലാക്കി ഇറ്റലിയെ ഞെട്ടിക്കുകയായിരുന്നു.  

66-ാം മിനിട്ടില്‍ ലിയനാര്‍ഡോ ബൊന്നൂച്ചിയാണ് ഇറ്റലിക്കുവേണ്ടി തിരിച്ചടിച്ചത്. കോര്‍ണര്‍ കിക്ക് ഇംഗ്‌ളീഷ് ഗോളി പിക്‌ഫോര്‍ഡ് തട്ടിമാറ്റിയത് പിടിച്ചെടുത്ത് ബൊന്നൂച്ചി ഗോളാക്കുകയായിരുന്നു. 

Summary: Italy beat England 3-2 in the final of  the Euro Cup. This is the second time Italy has won the Euro Cup. The previous winners were in 1968. Both teams scored one goal each in normal time. No one was able to score in extra time. The game then progressed to a shootout.

Keywords: Italy, England, Final, Shootout, Euro Cup

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5033,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,10967,Kochi.,2,Latest News,3,lifestyle,216,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1450,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,369,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,873,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1102,
ltr
item
www.vyganews.com: ഷൂട്ടൗട്ടില്‍ ഇംഗ്‌ളണ്ടിനെ വീഴ്ത്തി ഇറ്റലി യൂറോ കപ്പില്‍ മുത്തമിട്ടു
ഷൂട്ടൗട്ടില്‍ ഇംഗ്‌ളണ്ടിനെ വീഴ്ത്തി ഇറ്റലി യൂറോ കപ്പില്‍ മുത്തമിട്ടു
Italy beat England 3-2 in the final of the Euro Cup. This is the second time Italy has won the Euro Cup
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgBMV7gX6HWDhAqxgU7vOHyZiUSbJ3xOlBEFPoLr35D8WTGFJ83Hg0-hBYyQ4BHR_zkyvumEoNEAwIiJuKjtrnJz1zF5GftIjKREOsUQCj8W7vMJxzGHIV4NZRaa-6f4FzMF1m9DYrvF6qa/s320/euro2020.png
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgBMV7gX6HWDhAqxgU7vOHyZiUSbJ3xOlBEFPoLr35D8WTGFJ83Hg0-hBYyQ4BHR_zkyvumEoNEAwIiJuKjtrnJz1zF5GftIjKREOsUQCj8W7vMJxzGHIV4NZRaa-6f4FzMF1m9DYrvF6qa/s72-c/euro2020.png
www.vyganews.com
https://www.vyganews.com/2021/07/italy-beat-england-3-2-in-final-of-euro.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2021/07/italy-beat-england-3-2-in-final-of-euro.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy