മുട്ടില്‍ വനംകൊള്ള പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

The High Court has rejected the anticipatory bail petition filed by the accused in the Wayanad Muttil forest smuggling case


കൊച്ചി: ഏറെ ഒച്ചപ്പാടുണ്ടാക്കിയ, വയനാട്ടിലെ മുട്ടില്‍ വനത്തില്‍ നിന്ന് ഈട്ടിമരം മുറിച്ചു കടത്തിയ കേസിലെ പ്രതികള്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി.

പ്രതിസ്ഥാനത്തുള്ള വയനാട് വാഴവറ്റ മൂറ്റാനാനിയില്‍ ജോസുകുട്ടി അഗസ്റ്റിന്‍, ആന്റോ അഗസ്റ്റിന്‍, റോജി അഗസ്റ്റിന്‍ എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി തള്ളിക്കളഞ്ഞത്. 

മുട്ടില്‍ സൗത്ത് വില്ലേജിലെ വനഭൂമിയില്‍ നിന്ന് റിസര്‍വ് മരങ്ങളാണ് പ്രതികള്‍ മുറിച്ചതെന്നും ഇതിലൂടെ കോടിക്കണക്കിനു രൂപയുടെ വനംകൊള്ളയാണ് നടന്നതെന്നും സര്‍ക്കാര്‍ വാദിച്ചു. മാത്രമല്ല, പ്രതികളെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടതുള്ളതിനാല്‍ മുന്‍കൂര്‍ ജാമ്യം അനുവദിക്കരുതെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ വാദിച്ചു. ഈ വാദം അംഗീകരിച്ചാണ് കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയത്.

കോടതിയില്‍ നിന്നു പ്രതികള്‍ക്കു തിരിച്ചടി നേരിടുന്നത് രണ്ടാം തവണയാണ്. മരം മുറിയുമായി ബന്ധപ്പെട്ട് വനം വകുപ്പ് രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതികള്‍ നേരത്തെ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു. 

തങ്ങള്‍ വനഭൂമിയിലെ മരം മുറിച്ചിട്ടില്ലെന്നും സ്വന്തം ഭൂമിയിലെ മരങ്ങളാണ് മുറിച്ചതെന്നുമാണ് പ്രതികളുടെ വാദം. സര്‍ക്കാര്‍ വനഭൂമിയായി പറയുന്ന പ്രദേശം തങ്ങളുടെ സ്വന്തമാണെന്നും പ്രതികള്‍ വാദിക്കുന്നു.

തങ്ങളുടെ വാദം സാധൂകരിക്കുന്നതിനായി പ്രതികള്‍ വില്ലേജ് ഓഫീസറില്‍ നിന്നു കിട്ടിയ രേഖകളും കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. 

മാത്രമല്ല, വനം വകുപ്പിന്റെ അനുമതിയോടെയാണ് മരം വെട്ടിയതെന്നും പ്രതികള്‍ വാദിക്കുന്നു. 2020 മാര്‍ച്ച് 11ലും ഒക്ടോബര്‍ 24ലും പട്ടയ ഭൂമിയിലെ മരം വെട്ടാന്‍ അനുവദിച്ചുകൊണ്ട് സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവുകള്‍ പ്രകാരമാണ് മരം മുറിച്ചതെന്നും പ്രതികള്‍ വാദിച്ചു.

എന്നാല്‍, കേസിന്റെ ഗൗരവസ്വഭാവം മുന്‍നിറുത്തി മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളുകയായിരുന്നു.

Summary: The High Court has rejected the anticipatory bail petition filed by the accused in the Wayanad Muttil forest smuggling case. The court rejected the petition filed by Josekutty Augustine, Anto Augustine and Roji Augustine in Wayanad Vazhavatta Moottanani.

The government claimed that the accused had cut down reserve trees from the forest land in Muttil South Village and that crores of rupees had been looted through this. Further, the public prosecutor argued that anticipatory bail should not be granted as the accused had to be questioned in custody. The court accepted this argument and rejected the anticipatory bail application.

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5065,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,11030,Kochi.,2,Latest News,3,lifestyle,216,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1456,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,372,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,874,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1108,
ltr
item
www.vyganews.com: മുട്ടില്‍ വനംകൊള്ള പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
മുട്ടില്‍ വനംകൊള്ള പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
The High Court has rejected the anticipatory bail petition filed by the accused in the Wayanad Muttil forest smuggling case
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiNEe_PRyZeUE_8g9rUApW20aVMCBkusHwV6wmwdtt52eoQFPp6cav_MDdf6eedTBPXFQOFmHlEVr5uui_eUsAgsSjAEkP3Oo0ufoGUlYQ561DdA3UfheP9Lf_dGK32nZrZF7kkf_iCR0YQ/s320/Muttil+forest+Theft.png
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiNEe_PRyZeUE_8g9rUApW20aVMCBkusHwV6wmwdtt52eoQFPp6cav_MDdf6eedTBPXFQOFmHlEVr5uui_eUsAgsSjAEkP3Oo0ufoGUlYQ561DdA3UfheP9Lf_dGK32nZrZF7kkf_iCR0YQ/s72-c/Muttil+forest+Theft.png
www.vyganews.com
https://www.vyganews.com/2021/07/high-court-has-rejected-anticipatory.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2021/07/high-court-has-rejected-anticipatory.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy