Following the release of Fahad Fazil's new film Malik on Amazon, a fake version of the film has been circulating on Telegram
ഫഹദ് ഫാസിലിന്റെ പുതിയ ചിത്രമായ മാലിക് ആമസോണില്‍ റിലീസ് ചെയ്തതിന് പിന്നാലെ സിനിമയുടെ വ്യാജ പതിപ്പ് ടെലിഗ്രാമില്‍ പ്രചരിക്കുന്നു.
വന്‍ ബജറ്റില്‍ ഒരുക്കിയ ചിത്രമാണ് റിലീസ് ചെയ്തു മണിക്കൂറുകള്‍ക്കുള്ളില്‍ വ്യാജ പതിപ്പുണ്ടാക്കി പ്രചരിപ്പിക്കുന്നത്.
മഹേഷ് നാരായണന്‍ ടേക്ക് ഓഫിന് ശേഷം സംവിധാനം ചെയ്ത ചിത്രമാണിത്. ജോജു ജോര്‍ജ്, ദിലീഷ് പോത്തന്‍, വിനയ് ഫോര്‍ട്ട്, നിമിഷാ സജയന്‍ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
27 കോടിയോളം മുതല്‍മുടക്കിയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ഈ ചിത്രത്തിനായി ഫഹദ് 20 കിലോയോളം ശരീരഭാരം കുറച്ചിരുന്നു.
ആന്റോ ജോസഫ് ഫിലിം കമ്പനിയാണ് നിര്‍മാതാക്കള്‍. ഇരുപത് വയസ് മുതല്‍ 55 വയസുവരെയുള്ള സുലൈമാന്‍ മാലിക്ക് എന്നയാളുടെ ജീവിതമാണ് ചിത്രം പറയുന്നത്. മാലിക്കിന്റെ തുറയുടെ കഥയും ഇതിനൊപ്പം അനാവൃതമാവുന്നു.
Summary: Following the release of Fahad Fazil's new film Malik on Amazon, a fake version of the film has been circulating on Telegram.
The film is directed by Mahesh Narayanan after Take Off. Joju George, Dileesh Pothen, Vinay Fort and Nimisha Sajayan are the other lead actors in the movie. The film was made at a cost of Rs 27 crore. Fahad had shed about 20 kg for this film.
Kyewords: Fahad Fazil, Film, Malik, Amazon, Fake version , Telegram, Mahesh Narayanan, Take Off, Joju George,
Dileesh Pothen, Vinay Fort, Nimisha Sajayan, Movie
COMMENTS