Complaint against minister A.K Saseendran at lokayukta
തിരുവനന്തപുരം: കുണ്ടറ പീഡനക്കേസുമായി ബന്ധപ്പെട്ട് വനംമന്ത്രി എ.കെ ശശീന്ദ്രനെതിരെ ലോകായുക്തയില്‍ പരാതി. പെണ്‍കുട്ടിയുടെ പിതാവിനെ ഫോണില്‍ വിളിച്ച് ഒത്തുതീര്‍പ്പിന് തയ്യാറാകണമെന്ന് ആവശ്യപ്പെട്ട മന്ത്രി എ.കെ ശശീന്ദ്രന് തല്‍സ്ഥാനത്ത് തുടരാന്‍ യോഗ്യനല്ലെന്നും അതിനാല്‍ മന്ത്രിസ്ഥാനത്തുനിന്നും നീക്കംചെയ്യാന്‍ മുഖ്യമന്ത്രിക്ക് അടിയന്തര നിര്‍ദ്ദേശം നല്കാന് ഉത്തരവുണ്ടാകണമെന്നുമാണ് പരാതി.
അധികാര ദുര്‍വിനിയോഗം, സ്വജനപക്ഷപാതം, സത്യപ്രതിജ്ഞാലംഘനം എന്നീ ഗുരുതര ആരോപണങ്ങളാണ് മന്ത്രിക്കെതിരെ പരാതിയില്‍ ഉന്നയിച്ചിരിക്കുന്നത്.
വിവരാവകാശ പ്രവര്ത്തകന് പായ്ച്ചിറ നവാസാണ് മന്ത്രിക്കെതിരെ ലോകായുക്തയെ സമീപിച്ചിരിക്കുന്നത്. പൊതുതാത്പര്യത്തെ മാനിച്ചും പരാതിയുടെ ഗൗരവം കണക്കിലെടുത്തുമാണ് ലോകായുക്തയെ സമീപിച്ചതെന്ന് നവാസ് വ്യക്തമാക്കി.
Keywords: Complaint against A.K Saseendran, lokayukta,
COMMENTS