Case against actor Adityan Jayan
കൊച്ചി: സീരിയല്‍ നടന് ആദിത്യന് ജയന് ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം അനുവദിച്ച് ഹൈക്കോടതി. നടി അമ്പിളി ദേവി നല്കിയ പരാതിയിലാണ് നടപടി. ആദിത്യന് ചവറ പൊലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ നിര്‍ദ്ദേശിച്ച കോടതി അറസ്റ്റ് രേഖപ്പെടുത്തിയാല്‍ അന്നു തന്നെ ജാമ്യം അനുവദിക്കണമെന്നും നിര്‍ദ്ദേശിച്ചു.
അമ്പിളി ദേവിയെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള നടപടികള്‍ ആദിത്യനില്‍ നിന്നും ഉണ്ടാകരുതെന്നും കോടതി നിര്‍ദ്ദേശിച്ചു. തന്നെയും മാതാപിതാക്കളെയും കൊല്ലുമെന്ന് ആദിത്യന് ഭീഷണിപ്പെടുത്തിയെന്നും കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് പീഡിപ്പിച്ചുയെന്നുമാണ് അമ്പിളി ദേവിയുടെ പരാതി.
Keywords: Adityan Jayan, Case, Ambili Devi, Chavara Police station
COMMENTS