Mustafa Raj's ex-wife Ayesha says marriage between actress Priyamani and Mustafa Raj is not legal
ബംഗളൂരു: നടി പ്രിയാമണിയും മുസ്തഫ രാജും തമ്മിലുള്ള വിവാഹത്തിന് നിയമസാധുതയില്ലെന്ന് മുസ്തഫരാജിന്റെ മുന്‍ഭാര്യ ആയിഷ. മുസ്തഫയും താനുമായുള്ള വിവാഹം വേര്‍പെടുത്തിയിട്ടില്ലെന്നും വിവാഹമോചന ഹര്‍ജി പോലും സമര്‍പ്പിച്ചിട്ടില്ലെന്നും അവര്‍ ആരോപണം ഉന്നയിച്ചു.
2017 ലാണ് പ്രിയാമണിയുടെ വിവാഹം നടന്നത്. പ്രിയാമണിയുമൊത്തുള്ള വിവാഹസമയത്ത് താന്‍ ബാച്ചിലര്‍ ആണെന്നാണ് മുസ്തഫ കോടതിയെ അറിയിച്ചതെന്നും അവര്‍ പറഞ്ഞു. മുസ്തഫയ്‌ക്കെതിരെ ആയിഷ ഗാര്‍ഹിക പീഡന പരാതി നല്‍കിയിട്ടുമുണ്ട്.
മുസ്തഫ - ആയിഷ ദമ്പതികള്‍ക്ക് രണ്ടു മക്കളുമുണ്ട്. അതേസമയം തനിക്കെതിരെയുള്ള പരാതി നിലനില്‍ക്കില്ലെന്നും താന്‍ കുട്ടികള്‍ക്ക് ചെലവിന് നല്‍കുന്നുണ്ടെന്നുമായിരുന്നു മുസ്തഫയുടെ ഈ ആരോപണത്തോടുള്ള പ്രതികരണം.
Summary: Mustafa Raj's ex-wife Ayesha says marriage between actress Priyamani and Mustafa Raj is not legal. She allege that the marriage was not divorced and that a divorce petition was not even filed. Ayesha said Mustafa told the court that he was a bachelor at the time of his marriage to Priyamani in 2017. Ayesha has also lodged a domestic violence complaint against Mustafa.
Keywords: Actress Priyamani's marriage issue, Mustafa raj's first wife
COMMENTS