9.47 percent pass in this year's SSLC exam. 4,22,226 candidates appeared for the exam this time, Education Minister V Sivankutty said
തിരുവനന്തപുരം : ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷയ്ക്ക് 99.47 ശതമാനം വിജയം.
4,22,226 പേരാണ് ഇത്തവണ പരീക്ഷ എഴുതിയത്. 4,19,651 പേര് ഉന്നതവിദ്യാഭ്യാസത്തിന് യോഗ്യത നേടിയെന്നു വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.
കഴിഞ്ഞവര്‍ഷം 98.82 ആയിരുന്നു വിജയശതമാനം. കോവിഡ് പ്രതിസന്ധികര്‍ക്കിടയിലും മികച്ച വിജയം നേടിയ വിദ്യാര്‍ഥികളെയും പിന്തുണ നല്കിയ അധ്യാപകരെയും മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും അഭിനന്ദിച്ചു.
1,21,318 വിദ്യാര്‍ത്ഥികള്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി. കഴിഞ്ഞവര്‍ഷം 41906 പേര്‍ക്കാണ് മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് കിട്ടിയത്. എറ്റവും കൂടുതല്‍ വിജയശതമാനം കണ്ണൂര്‍ ജില്ലയിലാണ് 99.85 ശതമാനം. വയനാടാണ് കുറവ് 98.13 ശതമാനം.
താഴെപ്പറയുന്ന വെബ് സൈറ്റുകളില്‍ ഫലം ലഭ്യമാണ്
1) http://keralapareekshabhavan.in
2) https://sslcexam.kerala.gov.in
3) www.results.kite.kerala.gov.in
4) http://results.kerala.nic.in
5) www.prd.kerala.gov.in
6) www.sietkerala.gov.in.
ഏറ്റവും കൂടുതല്‍ വിജയശതമാനമുള്ള റവന്യൂ ജില്ല- കണ്ണൂര്‍ - 99.85%
വിജയശതമാനം ഏറ്റവും കുറഞ്ഞ റവന്യൂ ജില്ല-വയനാട് - 98.13%
വിജയശതമാനം ഏറ്റവും കൂടുതലുള്ള വിദ്യാഭ്യാസ ജില്ല - പാലാ -99.97%
വിജയശതമാനം കുറവുള്ള വിദ്യാഭ്യാസജില്ല- വയനാട് - 98.13%.
ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ക്ക് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടാനായ വിദ്യാഭ്യാസ ജില്ല - മലപ്പുറം - 7,838.
എസ്എസ്എസ്എല്‍സി (പഴയ സ്കീം അനുസരിച്ചുള്ളവര്)
പരീക്ഷ എഴുതിയത്- 346
ഉന്നതവിദ്യാഭ്യാസത്തിന് യോഗ്യത നേടിയത്- 270
വിജയശതമാനം-78.03%.
എസ്എസ്എല്‍സി പ്രൈവറ്റ് വിദ്യാര്‍ഥികള്‍ (പുതിയ സ്കീം അനുസരിച്ചുള്ളവര്)
പരീക്ഷ എഴുതിയത് 645 പേര്.
ഉന്നതവിദ്യാഭ്യാസത്തിന് യോഗ്യത നേടിയത്-537 പേര്.
വിജയശതമാനം 83.26%.
എസ്എസ്എല്‍സി (എച്ച്ഐ) റിസല്‍ട്ട് http://sslchiexam.kerala.gov.in ലും ടിഎച്ച്എസ്എല്‍സി (എച്ച്ഐ) ഫലം http:/thslchiexam.kerala.gov.in ലും ടിഎച്ച്എസ്എല്‍സി റിസല്‍ട്ട് (http://thslcexam.kerala.gov.in) ലും എഎച്ച്എസ്എല്‍സി. ഫലം http://ahslcexam.kerala.gov.in ലും ലഭ്യമാണ്.
Summary: 99.47 percent pass in this year's SSLC exam. 4,22,226 candidates appeared for the exam this time. Education Minister V Sivankutty said 4,19,651 people had qualified for higher education.
COMMENTS