കണ്ണൂര്‍: ബി.ജെ.പി ദേശീയ ഉപാദ്ധ്യക്ഷന്‍ എ.പി അബ്ദുള്ളക്കുട്ടിയുടെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ്. അബ്ദുള്ളക്കുട്ടിയുടെ കണ്ണൂരിലെ വീട്ടിലാണ് വിജ...
കണ്ണൂര്‍: ബി.ജെ.പി ദേശീയ ഉപാദ്ധ്യക്ഷന്‍ എ.പി അബ്ദുള്ളക്കുട്ടിയുടെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ്. അബ്ദുള്ളക്കുട്ടിയുടെ കണ്ണൂരിലെ വീട്ടിലാണ് വിജിലന്‍സ് റെയ്ഡ് നടത്തുന്നത്. 2016 ല്‍ കണ്ണൂര്‍ കോട്ടയില്‍ നടത്തിയ ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ സംവിധാനത്തില്‍ ക്രമക്കേട് നടന്നു എന്നാരോപിച്ചാണ് റെയ്ഡ്.
കോട്ട നവീകരിക്കുന്നതിന്റെ ഭാഗമായി ഡി.ടി.പി.സിയുമായി ചേര്‍ന്ന് നടത്തിയ ഷോയ്ക്കായി സംസ്ഥാന ഖജനാവില്‍ നിന്നും ഒരു കോടിയിലധികം രൂപ ചെലവാക്കിയെന്നാണ് അബ്ദുള്ളക്കുട്ടിക്കെതിരായ ആരോപണം.
യു.ഡി.എഫ് സര്‍ക്കാരിന്റെ അവസാനകാലത്ത് വലിയ പദ്ധതിയായി വിഭാവനം ചെയ്ത സംവിധാനമാണെങ്കിലും ഒരു ദിവസം മാത്രമാണ് ഷോ ഉണ്ടായിരുന്നതെന്നും ആരോപണമുണ്ട്.
ഒരു ദിവസം മാത്രമാണ് ഷോ ഉണ്ടായിരുന്നതെന്നും ആരോപണമുണ്ട്. ഇതില്‍ വന്‍ സാമ്പത്തിക അട്ടിമറി നടത്തിയെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ നടക്കുന്ന വിജിലന്‍സ് റെയ്ഡ്.
Keywords: Vigilance raid, A.P Abdullakutty's house, Kannur, Light & sound show
COMMENTS