തിരുവനന്തപുരം: കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനുമായി മുഖ്യമന്ത്രി പിണറായി വിജയന് ഇപ്പോള്‍ നടത്തുന്ന വാക്പോര് മരംകൊള്ള വിവാദത്തില്‍ നിന്നു...
തിരുവനന്തപുരം: കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനുമായി മുഖ്യമന്ത്രി പിണറായി വിജയന് ഇപ്പോള്‍ നടത്തുന്ന വാക്പോര് മരംകൊള്ള വിവാദത്തില്‍ നിന്നും ജനങ്ങളുടെ ശ്രദ്ധ തിരിക്കാനാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്.
മരംകൊള്ള കൂടുതല്‍ വിവാദമായതോടെ അതില്‍ നിന്നും ശ്രദ്ധ തിരിക്കാന്‍ കോവിഡ് വിശകലനത്തിനായുള്ള വാര്‍ത്താസമ്മേളനം വരെ മുഖ്യമന്ത്രി ദുരുപയോഗം ചെയ്യുകയായിരുന്നെന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.
ലോക്ഡൗണ്‍ കാലത്ത് സര്‍ക്കാര്‍ നല്കുന്ന ഇളവുകളും ആനുകൂല്യങ്ങളും മറ്റും അറിയാനാണ് ജനങ്ങള്‍ വാര്‍ത്താ സമ്മേളനം കാണുന്നതെന്നും അതിനെയാണ് മുഖ്യമന്ത്രി ദുരുപയോഗം ചെയ്യുന്നതെന്നും അദ്ദേഹം ആരോപണം ഉന്നയിച്ചു.
കോവിഡ് മരണങ്ങളില്‍ കൃത്യമായ കണക്കുണ്ടാകണമെന്നും അദ്ദേഹം വ്യക്തമാക്കി. തെറ്റായ കണക്കുകള്‍ പുറത്തുവരുന്നതോടെ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ അര്‍ഹതയുള്ളവര്‍ക്ക് ലഭിക്കാതാവുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
രോഗിയുടെ മരണകാരണം പറയേണ്ടത് ചികിത്സിച്ച ഡോക്ടറാണെന്നും നമ്മുടെ ആരോഗ്യ ഡേറ്റ കൃത്യമായില്ലെങ്കില്‍ കോവിഡുമായി ബന്ധപ്പെട്ട ഗവേഷണങ്ങളെ വരെ അത് ബാധിക്കുമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.
Keywords: V.D Satheesan, CM, Press meet, K.P.C.C president
COMMENTS