തിരുവനന്തപുരം 40 മുതല്‍ 44 വയസ്സുവര്ക്ക് കോവിന്‍ പോര്‍ട്ടലില്‍ രജ്സ്റ്റര്‍ ചെയ്തു മുന്‍ഗണനാ ക്രമം ഇല്ലാതെ ഇനി മുതല്‍ വാക്സിനെടുക്കാം. ഇന്ന...
തിരുവനന്തപുരം 40 മുതല്‍ 44 വയസ്സുവര്ക്ക് കോവിന്‍ പോര്‍ട്ടലില്‍ രജ്സ്റ്റര്‍ ചെയ്തു മുന്‍ഗണനാ ക്രമം ഇല്ലാതെ ഇനി മുതല്‍ വാക്സിനെടുക്കാം.
ഇന്നു മുതല്‍ ഇതിനുള്ള സംവിധാനം നിലവില്‍ വന്നുവെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഈ വിഭാഗത്തില്‍ പെട്ടവര്‍ക്ക് സ്പോട്ട് രജിസ്ട്രേഷന് അനുവദിക്കില്ല.
2022 ജനുവരി ഒന്നിനു 40 വയസ്സ് തികയുന്നവര്‍ക്കോ അതിനു മുകളിലോ പ്രായമുള്ളവര്‍ക്കു രജിസ്റ്റര്‍ ചെയ്യാം. ദേശീയ ആരോഗ്യ ദൗത്യം ഇതുസംബിധിച്ചു പുതിയ സര്‍ക്കുലര്‍ പുറപ്പെടുവിച്ചു.
ഫലത്തില്‍ 40 ന് മുകളിലുള്ള എല്ലാവര്ക്കും വാക്സിന് ലഭിക്കാന്‍ സൗകര്യം ഒരുങ്ങുകയാണ്. 18-44 പ്രായക്കാര്‍ക്കു നിലവിലുള്ള മുന്‍ഗണനാ ക്രമത്തിലെ വാക്സിനേഷന് തുടരും. 45 നു മുകളിലുള്ളവര്‍ക്കുള്ള നടപ്പു ചട്ടപ്രകാരം വാക്സിന് ലഭിക്കും.
Summary: People between the ages of 40 and 44 can register on the Cowin portal and get the vaccine without preference. Health Minister Veena George said the system was in place from today. Spot registration will not be allowed for this category.
Keywords: Covid, Coronavirus, Vaccination, Cowin
COMMENTS