Police arrested Vignesh Krishna (Ambili-19), a Tiktok star, for raping a 17-year-old girl and making her pregnant
തൃശൂര്‍: 17 കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ ടിക് ടോക് താരം വടക്കാഞ്ചേരി കുമ്പളങ്ങാട്ട് പള്ളിയത്ത് പറമ്പില്‍ വിഘ്നേഷ് കൃഷ്ണ (അമ്പിളി-19) യെ പൊലീസ് അറസ്റ്റുചെയ്തു.
വൈറലായ ടിക് ടോക് വീഡിയോകളിലൂടെ ഏറെ ശ്രദ്ധ നേടിയ വ്യക്തിയാണ് വിഘ്നേഷ് കൃഷ്ണ. അമ്പിളി എന്ന പേരിലാണ് ഇയാള്‍ വീഡിയോകള്‍ ചെയ്തിരുന്നത്.
പെണ്‍കുട്ടിയെ ഫോണിലൂടെയാണ് പരിചയപ്പെട്ടത്. വിവാഹവാഗ്ദാനം നല്‍കിയായിരുന്നു പീഡിപ്പിച്ചത്. വീട്ടിലെത്തി പെണ്‍കുട്ടിയെ ബൈക്കില്‍ സ്വന്തം വീട്ടിലേക്കു കൊണ്ടുവന്നായിരുന്നു പീഡിപ്പിച്ചിരുന്നത്.
അടുത്തിടെ വയറുവേദനയെ തുടര്‍ന്നു പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് ഗര്‍ഭിണിയാണെന്ന് അറിയുന്നത്. തുടര്‍ന്നു നടന്ന കാര്യങ്ങള്‍ പെണ്‍കുട്ടി വീട്ടുകാരോടു പറഞ്ഞു. വീട്ടുകാര്‍ പൊലീസില്‍ പരാതിപ്പെട്ടതോടെ പ്രതി ഒളിവില്‍ പോയി. കോഴിക്കോട്ടെ ബന്ധുവീട്ടിലാണ് ഇയാള്‍ ഒളിച്ചു കഴിഞ്ഞത്.
ഇതിനിടെ, വിദേശത്തേയ്ക്കു കടക്കാനും പ്രതി പദ്ധതിയിട്ടു. ഇതിനായി പാസ്പോര്‍ട്ടിന് അപേക്ഷിച്ചു. ഇക്കാര്യം അറിഞ്ഞതോടെ പൊലീസ് കാര്യങ്ങള്‍ സമര്‍ത്ഥമായി നീക്കി. പോസ്റ്റ് ഓഫീസ് അധികൃതരുടെ സഹായത്തോടെ പാസ്പോര്‍ട്ട് എത്തിയിട്ടുണ്ടെന്നു വീട്ടില്‍ അറിയിച്ചു.
ഇക്കാര്യം മകനെ അറിയിക്കാനായി പ്രതിയുടെ അച്ഛന് ബൈക്കില്‍ കോഴിക്കോട്ടേയ്ക്കു പോയി. പിന്തുടര്‍ന്ന പൊലീസ് ബന്ധു വീട്ടില്‍ നിന്നു പ്രതിയെ കൈയോടെ പൊക്കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Summary: Police have arrested Vignesh Krishna (Ambili-19), a Tiktok star, for raping a 17-year-old girl and making her pregnant. Vignesh Krishna is a person who has gained a lot of attention through his viral Tiktok videos. He made the videos under the name Ambili.
Keywords: Tiktok, Police, Vignesh Krishna , Ambili-, Girl, Pegnant
COMMENTS