ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് ധനസഹായം നല്‍കണമെന്ന് സുപ്രീംകോടതി ഉത്തരവ്. കോവിഡ് ദേശീയ ദുരന്തമായി പ്രഖ്യാപിച...
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് ധനസഹായം നല്‍കണമെന്ന് സുപ്രീംകോടതി ഉത്തരവ്. കോവിഡ് ദേശീയ ദുരന്തമായി പ്രഖ്യാപിച്ച സാഹചര്യത്തിലാണ് കോടതി നടപടി.
ദേശീയ ദുരന്ത നിവാരണ നിയമത്തിലെ 12 -ാം വകുപ്പ് പ്രകാരം കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിനും ധനസഹായത്തിന് അര്‍ഹതയുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. ആറാഴ്ചയ്ക്കുള്ളില്‍ ഇതുസംബന്ധിച്ച മാര്‍ഗരേഖ തയ്യാറാക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റിയോട് കോടതി നിര്‍ദ്ദേശിച്ചു.
Keywords: Supreme court, Covid victims, Compensation
COMMENTS