Satheeshante Mon movie title released
പ്രണയത്തിനും കോമഡിക്കും പ്രാധാന്യം നല്കി നവാഗതനായ രാഹുല്‍ ഗോപാല്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന സതീശന്റെ മോന് എന്ന ചിത്രത്തിന്റെ ടൈറ്റില്‍ റിലീസ് ചെയ്തു. പ്രശസ്ത സിനിമാ താരങ്ങളുടെയും സംവിധായകരുടെയും നിര്‍മാതാക്കളുടെയും സാങ്കേതിക പ്രവര്‍ത്തകരുടെയും ഫേസ് ബുക് പേജുകളിലൂടെയായിരുന്നു റിലീസ്.
അഞ്ചു വര്‍ഷമായി മലയാള സിനിമയില്‍ സംവിധാന സഹായിയായും സഹസംവിധായകനായും പ്രവര്‍ത്തിച്ചുവന്ന രാഹുല്‍ ഗോപാല്‍ നിരവധി ഹ്രസ്വചിത്രങ്ങളുടെയും മ്യൂസിക് ആല്‍ബങ്ങളിലൂടെയും ശ്രദ്ധേയനാണ്.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാര്‍ : കിഷോര്‍ദേവ്, അരുണ്‍ നന്ദനം, റീത്ത വിഷ്ണു. ഛായാഗ്രഹണം ഇസ്മയില്‍ കൊടിഞ്ഞി. സംഗീതസംവിധാനം, പശ്ചാത്തലസംഗീതം: നിസാം ബഷീര്‍. എഡിറ്റിംഗ്: സനു സിദ്ധീഖ്. പ്രൊഡക്ഷന്‍ കണ്ട്രോളര് : ഷറഫ് കറുപ്പാടന. അസോസിയേറ്റ് ഡയറക്ടര്‍മാര്‍ :ലിബിന് ബാലന്., ഉമല്‍സ്. പ്രോജക്ട് ഡിസൈനര്‍ : രാഹുല്‍ ഗോപാല്‍. കലാസംവിധാനം: സാബു എം.രാമന്. മേക്കപ്പ് :അജിത്ത് കൃഷ്ണന് സ്റ്റണ്ട്: തങ്കരാജ്. പ്രൊഡക്ഷന്‍ മാനേജര്‍ :വിഷ്ണു ഡി. കെ. സ്റ്റില്‍സ് : അജിന്ശ്രീ. അസിസ്റ്റന്റ് ഡയറക്ടേഴ്സ്: അന്‍ഷാദ്, സുരഭിസുരേഷ്. പിആര്‍ഒ :റഹിം പനവൂര്‍. സ്റ്റുഡിയോ: ആര്‍ദ്ര ഫിലിം സ്റ്റുഡിയോ. ഡിസൈന്‍സ് :7പി എം.
Keywords: Satheeshante Mon, Movie, Title, Rahul Gopal
COMMENTS