തിരുവനന്തപുരം: ഡി.ജി.പി ലോക്നാഥ് ബെഹ്റ സ്ഥാനമൊഴിഞ്ഞു. എസ്എപി മൈതാനത്ത് നടന്ന ചടങ്ങില്‍ സേനാംഗങ്ങള്‍ അദ്ദേഹത്തിന് ഔദ്യോഗിക യാത്രയയപ്പ് ന...
തിരുവനന്തപുരം: ഡി.ജി.പി ലോക്നാഥ് ബെഹ്റ സ്ഥാനമൊഴിഞ്ഞു. എസ്എപി മൈതാനത്ത് നടന്ന ചടങ്ങില്‍ സേനാംഗങ്ങള്‍ അദ്ദേഹത്തിന് ഔദ്യോഗിക യാത്രയയപ്പ് നല്കി. പുതിയ പൊലീസ് മേധാവിയെ ഇന്നത്തെ മന്ത്രിസഭാ യോഗം തീരുമാനിക്കും. ഇന്നു വൈകിട്ടോടെ പുതിയ പൊലീസ് മേധാവി സ്ഥാനമേല്‍ക്കും.
അനില്‍ കാന്ത്, ബി.സന്ധ്യ, സുദേഷ് കുമാര്‍ എന്നിവരാണ് സജീവ പരിഗണനയിലുള്ളത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ പിന്തുണ അനില്‍ കാന്തിനാണെങ്കിലും ജനുവരിയില്‍ വിരമിക്കുമെന്നത് അദ്ദേഹത്തിന് തിരിച്ചടിയാകാന്‍ സാധ്യതയുണ്ട്.
സീനിയോറിറ്റി പരിഗണിച്ചാല്‍ സുദേഷ് കുമാറിന് സാധ്യതയുണ്ടെങ്കിലും ആദ്യ വനിതാ ഡി.ജി.പിയെ നിയമിച്ച് ചരിത്രം കുറിക്കാനാണ് സര്‍ക്കാരിന്റെ ലക്ഷ്യമെങ്കില്‍ ബി.സന്ധ്യയ്ക്ക് നറുക്കുവീഴാന്‍ സാധ്യതയുണ്ട്. ചര്‍ച്ചകള്‍ നടക്കുന്നുണ്ടെങ്കിലും ഇക്കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല.
COMMENTS