Chemmaruthi, Ottoor, Aryankode, Kanjiramkulam, Uzhamalakkal, Pallichal, Malayinkeezhu, Madavoor, Kollayil and Chengal panchayats containment zones
തിരുവനന്തപുരം: ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25 ശതമാനത്തിനു മുകളില്‍ തുടരുന്നതിനാല്‍ തിരുവനന്തപുരം ജില്ലയിലെ ചെമ്മരുതി, ഒറ്റൂര്‍, ആര്യങ്കോട്, കാഞ്ഞിരംകുളം, ഉഴമലയ്ക്കല്‍, പള്ളിച്ചല്‍, മലയിന്‍കീഴ്, മടവൂര്‍, കൊല്ലയില്‍, ചെങ്കല്‍ പഞ്ചായത്തുകള്‍ ക്രിട്ടിക്കല്‍ കണ്ടെയ്ന്മെന്റ് സോണുകളുടെ പട്ടികയില്‍ത്തന്നെ തുടരുമെന്നു ജില്ലാ കളക്ടര്‍ അറിയിച്ചു.
ഈ മേഖലകളില്‍ കടുത്ത നിയന്ത്രണം തുടരും. നന്ദിയോട് പഞ്ചായത്തില്‍ 13-ാം വാര്‍ഡ്, ആര്യനാട് പഞ്ചായത്തില്‍ മൂന്ന്, 11, 16, 17, 13 വാര്‍ഡുകള്‍ എന്നിവയെ കണ്ടെയ്ന്മെന്റ് സോണുകളായി പ്രഖ്യാപിച്ചു.
ചെറുന്നിയൂര്‍ പഞ്ചായത്തിലെ വെന്നികോട് വാര്‍ഡില്‍ വലിയമൂല കോളനിയെ മൈക്രോ കണ്ടെയ്ന്മെന്റ് സോണായും പ്രഖ്യാപിച്ചു.
ക്രിട്ടിക്കല്‍ കണ്ടെയ്ന്മെന്റ് സോണുകളായി പ്രഖ്യാപിച്ചിരുന്ന പുല്ലമ്പാറ, മാണിക്കല്‍ പഞ്ചായത്തുകളെ കണ്ടെയ്ന്മെന്റ് സോണുകളാക്കി മാറ്റി.
തിരുവനന്തപുരം കോര്പ്പറേഷന് പട്ടം വാര്‍ഡിലെ ഗൗരീശ റസിഡന്‍സ് അസോസിയേഷന്, പി.ടി. ചാക്കോ നഗര്‍, എസ്.സി.ടി. നഗര്‍ അസോസിയേഷന്, മംഗണൂര്ക്കോണം റഡിസന്‍സ് അസോസിയേഷന് എന്നീ പ്രദേശങ്ങളെ കണ്ടെയ്ന്മെന്റ് സോണില്‍നിന്ന് ഒഴിവാക്കിയതായും കളക്ടര്‍ അറിയിച്ചു.
കരവാരം പഞ്ചായത്തിലെ ഒന്നാം വാര്‍ഡിനെയും കണ്ടെയ്ന്മെന്റ് സോണില്‍നിന്ന് ഒഴിവാക്കി.
Summary: Chemmaruthi, Ottoor, Aryankode, Kanjiramkulam, Uzhamalakkal, Pallichal, Malayinkeezhu, Madavoor, Kollayil and Chengal panchayats in Thiruvananthapuram district will remain on the list of critical containment zones as the test positivity rate remains above 25 per cent.
COMMENTS