Martin Joseph, the accused in the case of locking up a woman in a flat in Kochi for months and torturing her, has been arrested.
തൃശൂര്‍ : യുവതിയെ കൊച്ചിയിലെ ഫ്ളാറ്റില്‍ മാസങ്ങളോളം പൂട്ടിയിട്ട് ക്രൂരപീഡനത്തിനിരയാക്കിയ കേസിലെ പ്രതി മാര്‍ട്ടിന്‍ ജോസഫ് അറസ്റ്റില്‍.
തൃശൂരിലെ മുണ്ടൂരില്‍ ചതുപ്പു പ്രദോശത്തുനിന്നാണ് ഇയാളെ പിടികൂടിയത്. മാര്‍ട്ടിനെ കൊച്ചിയിലെത്തിക്കുമെന്നു പൊലീസ് പറഞ്ഞു.
പീഡനത്തിന് മാര്‍ട്ടിനു കൂട്ടുനിന്നവരെ പൊലീസ് പിടികൂടിയിരുന്നു. ഇവരില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ പിടികൂടിയത്.
തൃശൂര്‍ മുണ്ടൂരില്‍ വീടിനോട് ചേര്‍ന്ന ആളൊഴിഞ്ഞ ചതുപ്പ് പ്രദേശത്താണ് ഇയാള്‍ കഴിഞ്ഞിരുന്നതെന്നു പൊലീസ് പറഞ്ഞു. കൊച്ചി, തൃശൂര്‍ പൊലീസ് സേനാംഗങ്ങള്‍ സംയുക്തമായാണ് മാര്‍ട്ടിനെ പിടികൂടിയത്. മുന്നൂറോളം നാട്ടുകാരും തിരച്ചിലിനു പങ്കുചേര്‍ന്നു.
എട്ടാം തീയതി കാക്കനാട്ടെ ഫ് ളാറ്റില്‍ നിന്ന് പോയ മാര്‍ട്ടിന്‍ അന്നു മുതല്‍ ഇവിടെയായിരുന്നു കഴിഞ്ഞിരുന്നത്. മാര്‍ട്ടിന്‍ തൃശ്ശൂരിലേക്കു പോകാന്‍ ഉപയോഗിച്ച ബിഎംഡബ്ല്യു കാറും മറ്റു മൂന്നു വാഹനങ്ങളും പൊലീസ് പിടികൂടി.
മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ പരിശോധനയില്‍ ഇയാള്‍ മുണ്ടൂരിലെത്തിയതായി പൊലീസ് സ്്ഥിരീകരിച്ചിരുന്നു.
ഫാഷന്‍ ഡിസൈനറായി എറണാകുളത്ത് ജോലി ചെയ്തിരുന്ന കണ്ണൂര്‍ സ്വദേശിയായ യുവതിയെ പരിചയപ്പെട്ട് ഫ്ളാറ്റില്‍ കൊണ്ടുപോയി ലൈംഗികമായും ശാരീരികമായും ക്രൂരമായി മാര്‍ട്ടിന്‍ പീഡിപ്പിച്ചിരുന്നു.
യുവതിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തിയ മാര്‍ട്ടിന്‍ പുറത്തു പോവുകയോ പൊലീസിനോടു പരാതിപ്പെടുകയോ ചെയ്താല്‍ ദൃശ്യങ്ങള്‍ പുറത്തുവിടുമെന്നു ഭീഷണിപ്പെടുത്തിയിരുന്നു. ഒടുവില്‍ രക്ഷപ്പെട്ട യുവതി പൊലീസിനു പരാതി നല്കിയെങ്കിലും നടപടിയൊന്നുമുണ്ടായില്ല. പക്ഷേ, പീഡിന വിവരം വാര്‍ത്തയായതോടെയാണ് പൊലീസ് ഉണര്‍ന്നതും അന്വേഷണം ആരംഭിച്ചതും.
ഇതിനിടെ, മറ്റൊരു യുവതിയും മാര്‍ട്ടിനെതിരേ സമാനമായ പരാതിയുമായി രംഗത്തുവന്നിട്ടുണ്ട്.
Summary: Martin Joseph, the accused in the case of locking up a woman in a flat in Kochi for months and torturing her, has been arrested. He was caught from a swamp in Mundur, Thrissur. Police said that Martin will be taken to Kochi.
Keyword: Flat Crime, Rapist, Martin Joseph, Fashion Designer Lady
COMMENTS