തിരുവനന്തപുരം: കൊല്ലം ശാസ്താംകോട്ടയില്‍ വിസ്മയയെന്ന ഇരുപത്തിനാലുകാരിയെ ഭര്‍ത്തൃഗൃഹത്തില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കുറ്റക...
തിരുവനന്തപുരം: കൊല്ലം ശാസ്താംകോട്ടയില്‍ വിസ്മയയെന്ന ഇരുപത്തിനാലുകാരിയെ ഭര്‍ത്തൃഗൃഹത്തില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്.
ശ്രീറാം വെങ്കിട്ടരാമനെപ്പോലെ പണവും സ്വാധീനവും ഉപയോഗിച്ച് രക്ഷപ്പെടാന്‍ ഇവരെ അനുവദിക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം തന്റെ അഭിപ്രായം വ്യക്തമാക്കിയത്.
മരിച്ച് ഓര്‍മ്മയായി മാറുന്ന സ്വന്തം മകളെക്കാള്‍ നല്ലത് ഭര്‍ത്താവ് ഇല്ലാതെ കൂടെ വന്നു നില്ക്കുന്ന മകളാണെന്ന് എല്ലാ മാതാപിതാക്കളും മനസ്സിലാക്കണമെന്നും ഇത്തരം കുറ്റകൃത്യങ്ങള്‍ക്കെതിരെ ആഭ്യന്തരവകുപ്പ് ശക്തമായ നടപടികള്‍ എടുക്കാത്തത് ക്രിമിനലുകള്‍ക്ക് പ്രോത്സാഹനമായി മാറുന്നുവെന്നും അദ്ദേഹം പോസ്റ്റില്‍ വ്യക്തമാക്കുന്നു.
Keywords: K.P.C.C president, K.Sudhakaran, Vismaya, Death
COMMENTS