കൊച്ചി: ലക്ഷദ്വീപ് പൊലീസ് രാജ്യദ്രോഹക്കുറ്റം ചുമത്തിയ സിനിമാ പ്രവര്‍ത്തക അയിഷ സുല്‍ത്താനയ്ക്ക് ഹൈക്കോടതിയില്‍ താല്‍ക്കാലിക ആശ്വാസം. അയിഷ സു...
കൊച്ചി: ലക്ഷദ്വീപ് പൊലീസ് രാജ്യദ്രോഹക്കുറ്റം ചുമത്തിയ സിനിമാ പ്രവര്‍ത്തക അയിഷ സുല്‍ത്താനയ്ക്ക് ഹൈക്കോടതിയില്‍ താല്‍ക്കാലിക ആശ്വാസം. അയിഷ സുല്‍ത്താനയോട് കവരത്തി പൊലീസ് സ്റ്റേഷനില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചു.
ചോദ്യം ചെയ്യലിനിടെ അറസ്റ്റ് ചെയ്യുകയാണെങ്കില്‍ ഇടക്കാല ജാമ്യം നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. 50,000 രൂപയുടെ രണ്ട് ആള് ജാമ്യത്തില്‍ അവരെ വിട്ടയയ്ക്കണമെന്ന് കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു.
ഒരാഴ്ചയാണ് ഇടക്കാല ഉത്തരവിന്റെ കാലാവധി. ഞായറാഴ്ച 4.30 ന് കവരത്തി പൊലീസ് സ്റ്റേഷനില്‍ ഹാജരാകാനാണ് അയിഷയോട് കോടതി നിര്‍ദ്ദേശിച്ചത്. ഇവരുടെ അഭിഭാഷകന്റെ സാന്നിധ്യത്തിലാവണം ചോദ്യം ചെയ്യലെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. അതേസമയം അയിഷയുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി വിധി പറയാനായി മാറ്റിവച്ചു.
Keywords: High court, Aisha Sulthana, Lakshadweep, Case
COMMENTS