The Covid-19 virus has been confirmed in 14,233 people in the Kerala state today. 1,07,096 samples were tested . The test positivity rate is 13.29
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 14,233 പേര്‍ക്ക് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 1,07,096 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.29 ആണ്. 173 കോവിഡ് മരണങ്ങളാണ് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 10,804 ആയി. 15,355 പേര്‍ രോഗമുക്തി നേടി.
രോഗികളും സമ്പര്‍ക്ക രോഗികളും
തിരുവനന്തപുരം 2060 (1966)
എറണാകുളം 1629 (1592)
കൊല്ലം 1552 (1546)
മലപ്പുറം 1413 (1375)
പാലക്കാട് 1355 (919)
തൃശൂര്‍ 1291 (1275)
കോഴിക്കോട് 1006 (1000)
ആലപ്പുഴ 845 (842)
കണ്ണൂര്‍ 667 (613)
കോട്ടയം 662 (635)
ഇടുക്കി 584 (559)
കാസര്‍കോട് 499 (481)
പത്തനംതിട്ട 479 (466)
വയനാട് 191 (164).
ഇതുവരെ ആകെ 2,10,17,514 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 108 പേര്‍ സംസ്ഥാനത്തിനു പുറത്തുനിന്നു വന്നവരാണ്. 13,433 പേര്‍ സമ്പര്‍ക്ക രോഗികളാണ്. 626 പേരുടെ രോഗ ഉറവിടം വ്യക്തമല്ല.
രോഗം ബാധിച്ച ആരോഗ്യ പ്രവര്‍ത്തകര്‍-66
പാലക്കാട് 13
തിരുവനന്തപുരം 11
കണ്ണൂര്‍ 8
കാസര്‍കോട് 7
കൊല്ലം 6
പത്തനംതിട്ട 5
കോട്ടയം 5
വയനാട് 4
എറണാകുളം 3
ഇടുക്കി 2
തൃശൂര്‍ 2.
1,34,001 പേരാണ് ചികിത്സയിലുള്ളത്. 25,57,597 പേര്‍ ഇതുവരെ രോഗമുക്തി നേടി. 5,62,253 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 5,30,743 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 31,510 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2675 പേരെയാണ് ഇന്ന് ആശുപത്രികളില്‍ പ്രവേശിപ്പിച്ചത്.
ഇന്ന് അഞ്ചു പുതിയ ഹോട്ട് സ്‌പോട്ടുകള്‍ കൂടി നിലവില്‍ വന്നു. 20 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്ന് ഒഴിവാക്കി. നിലവില്‍ 880 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.
രോഗമുക്തര്‍-15,355
തിരുവനന്തപുരം 1821
കൊല്ലം 1393
പത്തനംതിട്ട 315
ആലപ്പുഴ 1448
കോട്ടയം 644
ഇടുക്കി 682
എറണാകുളം 1907
തൃശൂര്‍ 1222
പാലക്കാട് 1487
മലപ്പുറം 2306
കോഴിക്കോട് 849
വയനാട് 152
കണ്ണൂര്‍ 592
കാസര്‍കോട് 537.
Summary: The Covid-19 virus has been confirmed in 14,233 people in the Kerala state today. 1,07,096 samples were tested in 24 hours. The test positivity rate is 13.29. 173 Covid deaths were confirmed today. This brings the total death toll to 10,804. 15,355 people were cured.
Keywords: Kerala, Covid, Coroanavirus, India
COMMENTS