കോംഗോയില്‍ അഗ്നിപര്‍വതം പൊട്ടി നഗരത്തില്‍ പരന്നു, നൂറു കണക്കിനു വീടുകള്‍ ചാമ്പലായി, മരണസംഖ്യ അറിയില്ല, ആയിരങ്ങള്‍ പലായനം ചെയ്യുന്നു

കിന്‍ഷാസ : ആഫ്രിക്കന്‍ രാജ്യമായ ഡെമോക്രാറ്റഇക് റിപ്പബ്‌ളിക് ഒഫ് കോംഗോയിലെ ഗോമ നഗരത്തിനു സമീപം അഗ്നിപര്‍വതം പൊട്ടിത്തെറിച്ച് ആയിരങ്ങള്‍ ഭവനരഹ...


കിന്‍ഷാസ : ആഫ്രിക്കന്‍ രാജ്യമായ ഡെമോക്രാറ്റഇക് റിപ്പബ്‌ളിക് ഒഫ് കോംഗോയിലെ ഗോമ നഗരത്തിനു സമീപം അഗ്നിപര്‍വതം പൊട്ടിത്തെറിച്ച് ആയിരങ്ങള്‍ ഭവനരഹിതരായി. ദുരന്തത്തിലെ മരണത്തെക്കുറിച്ച് വ്യക്തതയില്ല.


നഗരപ്രാന്തത്തിലെ ബുഹെനിലെ നൈരാഗോംഗോ അഗ്നിപര്‍വതമാണ് പൊട്ടിയത്. ശനിയാഴ്ച രാത്രിയില്‍ ഉഗ്രസ്‌ഫോടനത്തിനു പിന്നാലെ ലാവ നഗരത്തിലേക്കു പടര്‍ന്നൊഴുകുകയായിരുന്നു. നിരവധി വീടുകളും കെട്ടിടങ്ങളും ലാവാ പ്രവാഹത്തില്‍ തകര്‍ന്നിരുന്നു.

രണ്ട് പതിറ്റാണ്ട് മുന്‍പ് ഈ അഗ്നിപര്‍വതം പൊട്ടി 250ല്‍ പേര്‍ മരിച്ചിരുന്നു. പ്രധാന ഹൈവേയിലേക്ക് ലാവ കുത്തിയൊഴുകി വന്നതോടെ ജനം കൈയില്‍ കിട്ടിയതെല്ലാമെടുത്ത് ഓടി രക്ഷപ്പെടുകയായിരുന്നു.


അഗ്നിപര്‍വതം പെട്ടെന്നു പൊട്ടിത്തെറിക്കുകയായിരുന്നു. ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പൊന്നും കൊടുത്തിരുന്നില്ല. അപ്രതീക്ഷിത സ്‌ഫോടനമായതിനാല്‍ ജനങ്ങള്‍ പരിഭ്രാന്തരായി പരക്കം പായുകയായിരുന്നു. ഈ പലായനത്തിലും നിരവധി പേര്‍ മരിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്.

രക്ഷപ്പെട്ട ഒരു വിഭാഗം ആളുകള്‍ സമീപത്തെ കിവു തടാകത്തിലേക്കു ബോട്ടുകളില്‍ കയറി രക്ഷപ്പെട്ടു. മറ്റൊരു വിഭാഗം പേര്‍ ഗോമാ പര്‍വതത്തിലേക്കു കയറി. ഇതിനിടെ ആയിരങ്ങള്‍ അതിര്‍ത്തി കടന്ന് റുവാണ്ടയിലേക്ക് പലായനം ചെയ്തു. ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ റുവാണ്ട അതിര്‍ത്തി അടച്ചതോടെ ജനം ഗോമ നഗരത്തിന്റെ മറ്റു വശങ്ങളില്‍ പാതയോരത്തും മറ്റുമായി തമ്പടിച്ചു.


നഗരത്തിലെ ബുഹെന്‍ പ്രദേശത്ത് എല്ലാ വീടുകളും കത്തിനശിച്ചു. ഗോമയെ സമീപത്തെ ബെനി നഗരവുമായി ബന്ധിപ്പിക്കുന്ന ഹൈവേയില്‍ ലാവ നിറഞ്ഞു കിടക്കുകയായാണ്. 

ഗോമയിലെ വിമാനത്താവളത്തിനു സമീപം വരെ ലാവ എത്തി. 2002 ലെ സ്‌ഫോടനത്തില്‍ വിമാനത്താവളത്തിനും നാശമുണ്ടായിരുന്നു.


മേഖലയിലെ നിരവധി എന്‍ ജി ഒകളുടെയും യുഎന്‍ സമാധാന പരിപാലന ദൗത്യമായ മോനുസ്‌കോയുടെ പ്രാദേശിക കേന്ദ്രവുമാണ് ഗോമ. നിരവധി യുഎന്‍ സമാധാന സേനാംഗങ്ങളുടെയും സഹായ പ്രവര്‍ത്തകരുടെയും കേന്ദ്രവുമാണ് ഇവിടം. 

കിഴക്കന്‍ കോംഗോയെ ചുറ്റിപ്പറ്റിയുള്ള ഈ പ്രദേശം ധാതു സമ്പന്നമാണ്. അതുകൊണ്ടു തന്നെ പ്രദേശത്തിന്റെ നിയന്ത്രണത്തിനായി നിരവധി നിരവധി സായുധ സംഘങ്ങള്‍ മത്സരിക്കുന്നതിനാല്‍ ഇവിടെ ജനജീവിതവും ഏറെ ദുഷ്‌കരമാണ്.

Summary: Congo’s Mount Nyiragongo unleashed lava that destroyed homes on the outskirts of Goma, but witnesses said Sunday that the city of 2 million had been mostly spared after the volcano erupted at night and sent thousands fleeing in panic.

Keywords: Congo, Mount Nyiragongo, Goma,, Volcano 

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5055,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,11005,Kochi.,2,Latest News,3,lifestyle,216,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1454,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,370,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,874,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1107,
ltr
item
www.vyganews.com: കോംഗോയില്‍ അഗ്നിപര്‍വതം പൊട്ടി നഗരത്തില്‍ പരന്നു, നൂറു കണക്കിനു വീടുകള്‍ ചാമ്പലായി, മരണസംഖ്യ അറിയില്ല, ആയിരങ്ങള്‍ പലായനം ചെയ്യുന്നു
കോംഗോയില്‍ അഗ്നിപര്‍വതം പൊട്ടി നഗരത്തില്‍ പരന്നു, നൂറു കണക്കിനു വീടുകള്‍ ചാമ്പലായി, മരണസംഖ്യ അറിയില്ല, ആയിരങ്ങള്‍ പലായനം ചെയ്യുന്നു
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiT-YC38LWDEjABbFUNMnFsEMTC2YLzAwsqxByyQJ-FYr_dGvJ0VT0lpzsF7LNzrEybzNfZMHhTO_L-WWGXN2z46xH-A7gWaFaHdF5m3bfwW3KM3fxX8wWQdDkWGNhUW_iJ8cOqlhWALOpt/s320/congo_vyganews.png
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiT-YC38LWDEjABbFUNMnFsEMTC2YLzAwsqxByyQJ-FYr_dGvJ0VT0lpzsF7LNzrEybzNfZMHhTO_L-WWGXN2z46xH-A7gWaFaHdF5m3bfwW3KM3fxX8wWQdDkWGNhUW_iJ8cOqlhWALOpt/s72-c/congo_vyganews.png
www.vyganews.com
https://www.vyganews.com/2021/05/volcano-erupts-in-dr-congo.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2021/05/volcano-erupts-in-dr-congo.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy