സ്വന്തം ലേഖകന്‍ ന്യൂഡല്‍ഹി: ദിവസങ്ങള്‍ നീണ്ട് അനിശ്ചിതത്വങ്ങള്‍ക്ക് ഒടുവില്‍ വി.ഡി സതീശനെ പ്രതിപക്ഷ നേതാവായി കോണ്‍ഗ്രസ് നേതൃത്വം നിശ്ചയിച്ചു...
സ്വന്തം ലേഖകന്‍
ന്യൂഡല്‍ഹി: ദിവസങ്ങള്‍ നീണ്ട് അനിശ്ചിതത്വങ്ങള്‍ക്ക് ഒടുവില്‍ വി.ഡി സതീശനെ പ്രതിപക്ഷ നേതാവായി കോണ്‍ഗ്രസ് നേതൃത്വം നിശ്ചയിച്ചു. ഔദ്യോഗിക പ്രഖ്യാപനം വന്നില്ലെങ്കിലും കെപിസിസി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന് ഇക്കാര്യം സ്ഥിരീകരിച്ചു.
പഞ്ചായത്തു തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലുമേറ്റ കനത്ത തിരിച്ചടികള്‍ക്കു ശേഷം കോണ്‍ഗ്രസില്‍ തലമുറമാറ്റം വേണമെന്ന ആവശ്യം ശക്തമായിരുന്നു. എന്നാല്‍, രമേശ് ചെന്നിത്തല സ്ഥാനത്യാഗത്തിനു വിസമ്മതിക്കുകയും ഉമ്മന്‍ ചാണ്ടി ഗ്രൂപ്പിന് അതീതമായി രമേശിനെ പിന്തുണയ്ക്കുകയും ചെയ്തതോടെ പ്രതപക്ഷ നേതാവിനെ തിരഞ്ഞെടുക്കുന്നത് കീറാമുട്ടിയായി മാറിയിരുന്നു.
എന്നാല്‍, പാര്‍ട്ടിയിലെ യുവ എംഎല്‍എമാരും എംപിമാരും കെ മുരളീധരന്, കെ സുധാകരന് തുടങ്ങിയവരും പുതിയ പ്രതിപക്ഷ നേതാവ് വേണമെന്ന ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു.
സതീശനെ പ്രതിപക്ഷ നേതാവാക്കണമെന്ന നിര്‍ദ്ദേശം ഹൈക്കമാന്‍ഡ് സംസ്ഥാന നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പളളി രാമചന്ദ്രന് എന്നിവരെയാണ് ഹൈക്കമാന്‍ഡ് തീരുമാനം അറിയിച്ചത്.
ഹൈക്കമാന്‍ഡ് തീരുമാനം മുല്ലപ്പളളി സ്വാഗതം ചെയ്തപ്പോള്‍ പുതിയ പ്രതിപക്ഷ നേതാവിന് രമേശ് ചെന്നിത്തല സ്വാഗതം ആശംസിച്ചു.
മല്ലികാര്‍ജുന്‍ ഖാര്‍ഗെയും വി.വൈദ്യ ലിംഗവും ഹൈക്കമാന്‍ഡ് പ്രതിനിധികളായി കേരളത്തിലെത്തി കോണ്‍ഗ്രസ് എംഎല്‍എമാരില്‍നിന്നും എംപിമാരില്‍നിന്നും പ്രതിപക്ഷ നേതാവ് ആരാകണമെന്നതില്‍ അഭിപ്രായം തേടിയിരുന്നു.
യുവ എംഎല്‍എമാരുടെ ശക്തമായ പിന്തുണയാണ് സതീശന് തുണയായത്. നേതൃമാറ്റം വേണമെന്ന ശക്തമായ നിലപാടിലായിരുന്നു രാഹുല്‍ ഗാന്ധിയും. നേതൃമാറ്റത്തെ മുസ്ലിം ലീഗ് ഉള്‍പ്പെടെ ഘടകകക്ഷികളും പിന്തുണച്ചു.
എഐസിസി സെക്രട്ടറി, കെപിസിസി ഉപാധ്യക്ഷന്‍ എന്നീ നിലകളിലും മികച്ച പ്രവര്‍ത്തനമാണ് സതീശന് കാഴ്ചവച്ചത്.
പ്രതിപക്ഷ നേതാവിനെ കണ്ടെത്തിയതോടെ കെപിസിസി അദ്ധ്യക്ഷനെ നിര്ണയിക്കലാവും അടുത്ത ഘട്ടം. നേതൃമാറ്റം അധികം വൈകില്ലെന്നാണ് ലഭിക്കുന്ന സൂചന. കെ സുധാകരനെ കെപിസി അദ്ധ്യക്ഷനാക്കണമെന്നാണ് പൊതുവേ ആവശ്യം ഉയര്‍ന്നിരിക്കുന്നത്. പിടി തോമസിനും സാദ്ധ്യതയുണ്ട്. എന്നാല്‍, മാറിയ സാഹചര്യത്തില്‍ രമേശ് ചെന്നിത്തല, ഉമ്മന്‍ചാണ്ടി തുടങ്ങിയ പേരുകളും ആ സ്ഥാനത്തേയ്ക്ക് ഉയര്‍ന്നു വരാന്‍ സാദ്ധ്യതയുണ്ട്.
COMMENTS