തിരുവനന്തപുരം: കേരളത്തില്‍ 18-45 വയസ്സുകാര്‍ക്ക് കോവിഡ് വാക്സിന് നല്‍കുന്നതിന് മുന്‍ഗണനാടിസ്ഥാനത്തില്‍ ശനിയാഴ്ച മുതല്‍ രജിസ്ട്രേഷന് തുടങ്ങ...
തിരുവനന്തപുരം: കേരളത്തില്‍ 18-45 വയസ്സുകാര്‍ക്ക് കോവിഡ് വാക്സിന് നല്‍കുന്നതിന് മുന്‍ഗണനാടിസ്ഥാനത്തില്‍ ശനിയാഴ്ച മുതല്‍ രജിസ്ട്രേഷന് തുടങ്ങും.
തിങ്കളാഴ്ച മുതല്‍ വാക്സിന് നല്കിത്തുടങ്ങും. എല്ലാവര്ക്കും നല്‍കുന്നതിന് വേണ്ടത്ര വാക്സിന് ലഭിച്ചിട്ടില്ലെന്നും, ലഭ്യമായ വാക്സിന് അനുസരിച്ചായിരിക്കും വിതരണമെന്നും മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു.
കോവിഷീല്‍ഡ് വാക്സിന് ആദ്യ ഡോസ് സ്വീകരിച്ച് 84 ദിവസം കഴിഞ്ഞവര്‍ക്ക് മാത്രമേ നാളെ മുതല്‍ രണ്ടാം ഡോസ് അനുവദിക്കൂ. കേന്ദ്ര സര്‍ക്കാരിന്റെ പുതുക്കിയ മാര്‍ഗനിര്‍ദ്ദേശ പ്രകാരമാണ് ഈ മാറ്റം. ആദ്യ ഡോസ് കഴിഞ്ഞ് 12 മുതല്‍ 16 ആഴ്ചകള്‍ക്കുള്ളില്‍ കോവിഷീല്‍ഡ് രണ്ടാം ഡോസ് വാക്സിന് എടുത്താല്‍ മതിയാകും.
ഇതേസമയം, കോവാക്സിന് രണ്ടാം ഡോസ് മുന്‍നിശ്ചയിച്ചതു പോലെ തന്നെ നാലു മുതല്‍ ആറ് ആഴ്ചക്കുള്ളില്‍ എടുക്കണം.
കോവിഷീല്‍ഡ് രണ്ടാം ഡോസ് 84 മുതല്‍ 112 ദിവസങ്ങളുടെ ഇടവേളയില്‍ എടുത്താല്‍ കൂടുതല്‍ ഫലപ്രാപ്തി കിട്ടുന്നുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് രണ്ട് ഡോസുകള്‍ തമ്മിലുള്ള ഇടവേള വര്‍ദ്ധിപ്പിച്ചത്.
വാക്സിനേഷന് കേന്ദ്രങ്ങളില്‍ തിരക്ക് കൂട്ടേണ്ടതില്ലെന്നും എല്ലാവര്ക്കും വാക്സിന് ലഭ്യമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
രണ്ടു ഡോസ് വാക്സിനെടുത്താലും മാസ്ക് ധരിക്കുകയും കൈകള്‍ ഇടയ്ക്കിടെ വൃത്തിയാക്കുകയും ശാരീരിക അകലം പാലിക്കുകയും വേണം. എല്ലാവരും വാക്സിന് സ്വീകരിച്ച് സുരക്ഷിതരാകുന്നതുവരെ പ്രതിരോധത്തിനുള്ള പ്രാഥമിക കാര്യങ്ങള്‍ തുടരേണ്ടതുണ്ട്.
Keywords: Kerala, Vaccination, Covid, Pinarayi Vijayan, Covishield, Covaxin
COMMENTS