...
തിരുവനന്തപുരം: പൊതുസ്ഥലത്ത് രാവിലെ അഞ്ചു മുതല്‍ ഏഴു വരെയും വൈകുന്നേരം ഏഴു മുതല്‍ ഒന്‍പതു വരെയും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് വ്യായാമത്തിനു നടക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു.
തുണിത്തരങ്ങള്‍, പാദരക്ഷകള്‍, ആഭരണങ്ങള്‍ എന്നിവയുടെ കടകളില്‍ വിവാഹക്ഷണക്കത്ത് കാണിച്ച് പ്രവേശിക്കാം. മറ്റുള്ളവര്‍ക്കു ഉല്‍പ്പന്നങ്ങളുടെ ഹോം ഡെലിവറി മാത്രമേ പാടുള്ളൂ. സ്റ്റേഷനറി ഇനങ്ങള്‍ വില്‍ക്കുന്ന കടകള്‍ തുറക്കാന്‍ അനുവാദമില്ല. കോവിഡ് അവലോകനയോഗത്തിലെ വിശദാംശങ്ങള്‍ വെളിപ്പെടുത്തുകയായിരുന്നു മുഖ്യമന്ത്രി. ഇളവുകള്‍ ദുരുപയോഗം ചെയ്യുന്നവരെ കര്‍ശനമായി തടയും.
ലോക് ഡൗണില്‍ നിന്ന് ഒഴിവാക്കിയ സര്‍ക്കാര്‍ ജീവനക്കാര്‍, നിയമസഭയിലെ ചോദ്യങ്ങള്‍ക്ക് മറുപടി നല്കാന് ബാധ്യതപ്പെട്ട സര്‍ക്കാര്‍ ജീവനക്കാര്‍, പരീക്ഷാ നടത്തിപ്പ് ജീവനക്കാര്‍ എന്നിവര്‍ ഓഫീസില്‍ ഹാജരാകണം.
പൊതുമേഖലാ സ്ഥാപനങ്ങള്‍, കമ്പനികള്‍ ഉള്‍പ്പെടെ എല്ലാ കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകളും 50 ശതമാനം ജീവനക്കാരെ ഉള്‍പ്പെടുത്തി റൊട്ടേഷന്‍ അടിസ്ഥാനത്തില്‍ 2021 ജൂണ്‍ ഏഴു മുതല്‍ പ്രവര്‍ത്തിക്കാം.
വ്യാവസായിക സ്ഥാപനങ്ങള്‍ക്കും ഉല്പാദന കേന്ദ്രങ്ങള്‍ക്കും നല്‍കിയിട്ടുള്ള പ്രവര്‍ത്തനാനുമതി സേവന മേഖലക്കു ബാധകമല്ല.
പരിശീലനത്തില്‍ പങ്കെടുക്കുന്ന പൊലീസ് ട്രെയിനികള്‍, സാമൂഹ്യസന്നദ്ധ സേന പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത് ഫീല്‍ഡില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധപ്രവര്‍ത്തകര്‍, ഐഎംഡിയുടെ ഫീല്‍ഡ് സ്റ്റാഫ്, കൊച്ചി മെട്രോയിലെ ഫീല്‍ഡ് സ്റ്റാഫ്, കൊച്ചി വാട്ടര്‍ മെട്രോ ഫീല്‍ഡ് സ്റ്റാഫ് എന്നിവരെ വാക്സിനേഷന് ഫ്രണ്ട് ലൈന്‍ വിഭാഗമായി പരിഗണിക്കും.
പഠനാവശ്യത്തിനും തൊഴിലിനുമായി വിദേശത്തു പോകുന്നവര്‍ക്ക് നല്കിയ വാക്സിനേഷന് ഇളവ് ഹജ്ജ് തീര്‍ഥാടകര്‍ക്കും അനുവദിക്കും.
നാല്പതിനു മുകളിലുള്ളവര്‍ക്ക് എസ്.എം.എസ് കിട്ടുന്ന മുറയ്ക്ക് വാക്സിന് നല്‍കും.
ആദിവാസി വിഭാഗത്തില്‍ പെട്ടവര്‍ക്കു മുന്‍ഗണന നോക്കാതെ 18 വയസ്സിന് മുകളിലുള്ള എല്ലാവര്ക്കും വാക്സിന് നല്‍കാനും തീരുമാനമായി.
COMMENTS