തിരുവനന്തപുരം: സംസ്ഥാനത്ത് കോണ്‍ഗ്രസിനേറ്റ കനത്ത തിരിച്ചടിക്കു പിന്നാലെ പാര്‍ട്ടിയില്‍ നേതൃമാറ്റത്തിന് സാധ്യതയേറുന്നു. വി.ഡി സതീശന് എം.എല്‍...
ഹൈക്കമാന്‍ഡ് നിരീക്ഷകരായി എത്തിയ മല്ലികാര്‍ജ്ജുന ഖാര്‍ഗെയുടെയും വൈദ്യലിംഗത്തിന്റെയും റിപ്പോര്‍ട്ട് വി.ഡി സതീശന് അനുകൂലമാണെന്നും ഇന്നു തന്നെ അദ്ദേഹത്തെ പ്രതിപക്ഷനേതാവായി പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ട്.
അതുപോലെ തന്നെ കെ.സുധാകരന് എം.പിയെ കെ.പി.സി.സി പ്രസിഡന്റായും പി.ടി തോമസ് എം.എല്‍.എയെ യു.ഡി.എഫ് കണ്‍വീനറായും തിരഞ്ഞെടുക്കുമെന്നാണ് സൂചന. നേരത്തെ രമേശ് ചെന്നിത്തല തന്നെയാകും പ്രതിപക്ഷ നേതാവ് എന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
എന്നാല്‍ യുവ എം.എല്‍.എമാരുടെ പിന്തുണയും ചെന്നിത്തല ഇനിയും തുടര്‍ന്നാല്‍ ജനപിന്തുണ ഇനിയും നഷ്ടമാകുമെന്നുള്ള റിപ്പോര്‍ട്ടുകളുമാണ് വി.ഡി സതീശന് അനുകൂലമായതെന്നാണ് സൂചന.
Keywords: Opposition leader, V.D Satheesan, K.P.C.C, U.D.F, Ramesh Chennithala
COMMENTS